Friday, May 10, 2024
HomeMalayalamFilm Newsഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായ് ഗ്ലോബൽ സ്റ്റാർ റാം ചരൺ

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായ് ഗ്ലോബൽ സ്റ്റാർ റാം ചരൺ

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്(ഐ‌എസ്‌പി‌എൽ) ഹൈദരാബാദിൽ സജ്ജീകരിച്ച ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉടമയായ് ഗ്ലോബൽ സ്റ്റാർ റാം ചരൺ സ്ഥാനമേറ്റു. ഈ ആവേശകരമായ പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാർ (ശ്രീനഗർ), ഹൃത്വിക് റോഷൻ (ബെംഗളൂരു), അമിതാഭ് ബച്ചൻ (മുംബൈ), തുടങ്ങിയ ടീം ഉടമസ്ഥതയിലേക്ക് കടന്ന ബോളിവുഡ് സൂപ്പർസ്റ്റാറുകളുടെ പട്ടികയിലേക്ക് റാം ചരണിന്റെ പേര് കൂടി ചേർക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ്.

ഐഎസ്പിഎല്ലുമായുള്ള രാം ചരണിന്റെ ബന്ധം വെറുമൊരു കൂട്ടുകെട്ട് മാത്രമല്ല നിസാം നഗരത്തിൽ ക്രിക്കറ്റ് ആവേശത്തിന്റെ ജ്വാല ജ്വലിപ്പിക്കാൻ ഒരുങ്ങുന്ന ചലനാത്മകമായ സഹകരണമാണിത്. തന്റെ സ്റ്റാർ പവറും സ്‌പോർട്‌സിനോടുള്ള അചഞ്ചലമായ ആവേശത്തിലൂടെ രാം ചരൺ ലീഗിലേക്ക് ഒരു വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്. ISPLന്റെ ചടുലമായ ബാനറിന് കീഴിലുള്ള സിനിമയുടെയും ക്രിക്കറ്റിന്റെയും സംയോജനം സ്‌പോർട്‌സ്, എന്റർടെയ്‌ൻമെന്റ് ലാൻഡ്‌സ്‌കേപ്പിനെ പുനർനിർവചിക്കാൻ സജ്ജീകരിച്ചിരിക്കുന്നു, അതിരുകൾക്കപ്പുറം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്ന ഒരു കാഴ്ച്ചയായിരിക്കുമത്. രാം ചരണിന്റെ ഉടമസ്ഥതയിലുള്ള ISPL ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിൽ ഒരു പുതിയ അധ്യായം രചിക്കാൻ തയ്യാറെടുക്കുമ്പോൾ സമാനതകളില്ലാത്ത ക്രിക്കറ്റ് അനുഭവത്തിന് നമുക്ക് തയ്യാറെടുക്കാം.

ഹൈദരാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ശ്രീനഗർ (ജമ്മു കശ്മീർ). എന്നിങ്ങനെ 6 മത്സര ടീമുകൾക്കിടയിൽ 19 മത്സരങ്ങളുടെ മിന്നുന്ന ശേഖരം അവതരിപ്പിക്കുന്ന, 2024 മാർച്ച് 2 മുതൽ മാർച്ച് 9 വരെ നീളുന്ന ISPLന്റെ ഉദ്ഘാടനം മുംബൈ നഗരത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മനം കവരും.

“ക്രിക്കറ്റ് വിനോദത്തെ പുനർനിർവചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അതുല്യമായ സംരംഭമായ ഐഎസ്പിഎല്ലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഹൈദരാബാദ് എല്ലായ്പ്പോഴും അസാധാരണമായ ക്രിക്കറ്റ് പ്രതിഭകളുടെ കേന്ദ്രമാണ്. ഞങ്ങളുടെ പ്രാദേശിക കളിക്കാർക്ക് ദേശീയ വേദിയിൽ തിളങ്ങാൻ ഈ ലീഗ് ഒരു മികച്ച വേദി നൽകുന്നു. ഹൈദരാബാദ് ടീമിനെ നയിക്കാനും നഗരത്തിന്റെ ക്രിക്കറ്റ് കഴിവ് ഈ മഹത്തായ പ്ലാറ്റ്‌ഫോമിൽ വികസിക്കുന്നത് കാണാനും ഞാൻ ആവേശത്തിലാണ്.” ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗുമായുള്ള ബന്ധത്തിൽ തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് രാം ചരൺ പങ്കുവെച്ച വാക്കുകളാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments