Thursday, April 25, 2024
HomeMalayalamആരവങ്ങൾ മുഴക്കി തീയറ്റർ സ്ക്രീനിലേക്ക് നാണയങ്ങൾ എറിഞ്ഞ് ആരാധകർ : വീഡിയോ പങ്കുവെച്ച് രവീണ ടണ്ടൻ

ആരവങ്ങൾ മുഴക്കി തീയറ്റർ സ്ക്രീനിലേക്ക് നാണയങ്ങൾ എറിഞ്ഞ് ആരാധകർ : വീഡിയോ പങ്കുവെച്ച് രവീണ ടണ്ടൻ

കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ട ചിത്രത്തിൻറെ വിജയ ആഘോഷ തിരക്കിലാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ. യഷിനെ പോലെ തന്നെ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് നടി രവീണ ടണ്ടൻ. രവീണയും തൻറെ ആനന്ദം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ഇപ്പോൾ .. ചൊവ്വാഴ്ച, ഒരു സിനിമാ തിയേറ്ററിൽ നിന്ന് ആളുകൾ സ്‌ക്രീനിലേക്ക് നാണയങ്ങൾ എറിയുന്ന ഒരു വീഡിയോ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ വീഡിയോയ്ക്ക് താഴെ എല്ലാ സ്നേഹത്തിനും ആദരവിനും നന്ദി എന്നായിരുന്നു താരം എഴുതിയത്.

നാളുകൾക്ക് ശേഷം സ്‌ക്രീനിലേക്ക് നാണയങ്ങൾ പറക്കുന്നത് കണ്ടു എന്നും ഇതു മിന്നുന്ന വെള്ളി ആണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ടാം ഭാഗത്തിൽ ആയിരുന്നു രവീണ തന്റെ ശക്തമായ കഥാപാത്രവുമായി സിനിമയിലെത്തിയത് .അത് പോലെ തന്നെ കഥാപാത്രത്തെ വളരെ വ്യക്തതയോടെയും കൃത്യതയോടെയും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.

രാഷ്ട്രീയ പ്രവർത്തകയുടെ വേഷത്തിലായിരുന്നു താരം പ്രതി നായിക സ്ഥാനത്ത് എത്തിയത്.
ഇന്ത്യയിലെങ്ങും ചിത്രത്തിന് മികച്ച
അഭിപ്രായമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് ,ആദ്യ ദിനം തന്നെ ചിത്രം 154 കോടിയായിരുന്നു ബോക്സ്ഓഫീസിൽ നേടിയെടുത്തത്. ചിത്രത്തിൻറെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു, പക്ഷെ എപ്പോഴാണെന്ന് മാത്രം പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൻറെ സംവിധായകൻ പ്രശാന്ത് നീലിക്ക് റതായി പുറത്തിറങ്ങുന്ന ഏറ്റവും അടുത്തത് പ്രഭാസ് നായകനാകുന്ന ചിത്രമാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments