Friday, April 26, 2024
HomeMalayalamഎന്റെ പിറ്റ്ച്ചിൽ പാടി തുടങ്ങിയപ്പോൾ അവൾ അത്‌ ഏറ്റ്പിടിക്കുമെന്ന് വിചാരിച്ചില്ല: കൺമണി കുട്ടി അടിപൊളി ആണെന്ന്...

എന്റെ പിറ്റ്ച്ചിൽ പാടി തുടങ്ങിയപ്പോൾ അവൾ അത്‌ ഏറ്റ്പിടിക്കുമെന്ന് വിചാരിച്ചില്ല: കൺമണി കുട്ടി അടിപൊളി ആണെന്ന് രഞ്ജിൻ

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും അതിഥി രവിയും കൺമണി യും പ്രധാനകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ്. ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിച്ചിരുന്നു, ഏറെ പ്രശംസ നേടിയ ചിത്രത്തിലൂടെയാണ് മുക്തയുടെ മകൻ കൺ മണിയും ആദ്യമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് . കൺമണിയുടെ ആദ്യചിത്രമായതുകൊണ്ടുതന്നെ ആരാധകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് .സോഷ്യൽ മീഡിയയിലൂടെ ആണ് മുക്തയും കൺമണി യും ആളുകൾക്ക് ഇപ്പോൾ കൂടുതൽ സുപരിചിതരായിരിക്കുന്നത്.

യൂട്യൂബ് ചാനലും താരങ്ങൾ സജീവമാണ്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും പ്രവർത്തിച്ച കണ്മണി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷത്തിലാണ് നടി മുക്തയും ,ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട സ്റ്റാർ മാജിക്ഷോയിൽ അതിഥിയായെത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് മ്യൂസിക് ഡയറക്ടർ രഞ്ജിൻ സോഷ്യൽ മീഡിയയിലൂടെ എഴുതിയത് വൈറലാവുകയാണ്. ചിത്രത്തിലെ ഒരു മനോഹരമായ ഗാനം താൻ പാടിയപ്പോൾ തൻറെ അതേ പിച്ചിൽ കൺമണി യും പാടി തുടങ്ങിയപ്പോൾ താൻ ഞെട്ടിപ്പോയെന്നും അവൾ അടിപൊളിയായി പാട്ട് പാടി എന്നും താരം സോഷ്യൽ മീഡിയയിലൂടെ എഴുതി .

കൂടാതെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട് .നിരവധിപേരാണ് കൺമണിയുടെ പാട്ടിനെ കയ്യടികളും ആയി രംഗത്തെത്തിയത് .അമ്മയെ പോലെ തന്നെ മിടുക്കി ആണെന്ന് ഉയരങ്ങളിൽ എത്തണം എന്നും ആരാധകരും ആശംസകൾ നല്കുന്നു.ഞാൻ എന്റെ പിറ്റ്ച്ചിൽ പാടി തുടങ്ങിയപ്പോൾ അവൾ അത്‌ ഏറ്റ്പിടിക്കും എന്ന് വിചാരിച്ചേ ഇല്ല കണ്മണിക്കുട്ടി അടിപൊളിയാണ് എന്നായിരുന്നു രഞ്ജിൻ സോഷ്യൽ മീഡിയയിൽ എഴുതിയത്.ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനം ഈണം ഇട്ടുകൊണ്ടാണ് രഞ്ജിൻ മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് സജീവമായത്. അതിനുമുമ്പ് ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധനേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments