അവതാരികയായും നടിയായും പ്രേക്ഷകശ്രദ്ധ നേടിയ രഞ്ജിനി ഹരിദാസ് ഇപ്പോഴിതാ നീണ്ട തിരക്കുകൾ ഒക്കെ മാറ്റിവെച്ച് അവധി ആഘോഷിക്കാൻ വിദേശരാജ്യങ്ങളിൽ എത്തിയിരിക്കുകയാണ് . പാരീസിൽ നിന്നും നിന്നുമുള്ള മനോഹര ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം ചാനലിലൂടെ ഒരു നീണ്ട യാത്ര നടത്തണമെന്ന് ആരാധകരോട് പറഞ്ഞിരുന്നു. വൈകാതെ തന്നെ പുറപ്പെടുകയായിരുന്നു. ഒറ്റക്കുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ബെൽജിയത്തിലെ മനോഹരമായ കെട്ടിടങ്ങളുടെയും മനോഹരമായ സ്ഥലങ്ങളുടെയും ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരം യാത്ര ആഘോഷിക്കുന്നതയി പ്രേക്ഷകരെ അറിയിച്ചത്.
ഇന്ന് രഞ്ജിനിയുടെ പിറന്നാൾ കൂടിയാണ്, നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത് ,പിറന്നാൾ ആഘോഷം വിദേശരാജ്യത്ത് ആയിരിക്കുമെന്നാണ് സൂചന നൽകുന്നത് .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രഞ്ജിനി ഓരോ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലത്ത് ആണ് യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ടും ശ്രദ്ധ നേടിയത്. ചാനലിൽ ഇപ്പോൾ വളരെയധികം സജീവമാണ്. രഞ്ജിനിയുടെ അമ്മയും ചാനലിൽ പങ്കു ചേരാറുണ്ട്. അടുത്തിടെയാണ് താരം പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത് .ശരത്ത് എന്ന യുവാവുമായി നീണ്ടകാലത്തെ പ്രണയത്തിലാണെന്നും താരം ആരാധകരെ അറിയിച്ചിരുന്നു, കൂടാതെ പ്രണയ നിമിഷങ്ങളും യാത്രകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്