Saturday, April 20, 2024
HomeMalayalamനീലൻറെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി കണ്മണി കുട്ടിയും സുരാജും അതിഥിയും!!

നീലൻറെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി കണ്മണി കുട്ടിയും സുരാജും അതിഥിയും!!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം ആയിരുന്നു രഞ്ജിൻ. ഷോയിൽ ടൈറ്റിൽ വിന്നർ ആകാൻ സാധിച്ചില്ലെങ്കിലും മലയാള പിന്നണി സംഗീതസംവിധായകൻ താരം ശ്രദ്ധ നേടിയത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു. 2007 ലായിരുന്നു റിയാലിറ്റി ഷോ നടത്തിയത്. സംഗീത സംവിധാന സഹായിയായി പരിശീലനം നടത്തി ജോസഫ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് സജീവമാകുകയായിരുന്നു.

മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ മ്യൂസിക് പ്രൊഡ്യൂസർ ആയാണ് രഞ്ജിൻ തൻറെ കരിയർ ആരംഭിക്കുന്നത് , കോമഡി ഉത്സവം, ഉപ്പും മുളകും തുടങ്ങിയ ഷോകളിൽ ഒക്കെ മ്യൂസിക് ഡയറക്ഷൻ ചെയ്തത് രഞ്ജിൻ ആയിരുന്നു.

പിന്നീടാണ് താരത്തിന് ജോജു നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം ലഭിച്ചതും, ചിത്രത്തിലെ പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്, ഇപ്പോഴും മലയാള സിനിമ ഗാനങ്ങൾ മുൻപന്തിയിൽ തന്നെയാണ് ആ ഗാനത്തിൻറെ സ്ഥാനവും.

സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ രഞ്ജിന തൻറെ മകൻറെ പിറന്നാൾ ആഘോഷം ആണ് പങ്കു വെച്ചിരിക്കുന്നത്, താരം ഏറ്റവുമൊടുവിലായി വർക്ക് ചെയ്തത് പത്താം വളവ് എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തിൻറെ അണിയറപ്രവർത്തകരും താരങ്ങളും ആണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. സുരാജ് വെഞ്ഞാറമൂട് അതിഥിയും മുക്തയും മകൾ കൺമണി യും എല്ലാം പിറന്നാളാഘോഷത്തിന് വന്നിരുന്നു. പ്രേക്ഷക ശ്രദ്ധനേടി പത്താം വളവ് തീയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്, സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്തും അതിഥി രവിയും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments