Saturday, May 18, 2024
HomeMalayalamകൂടെ കിടക്കുന്നതോ ,എന്റെ കിടപ്പറ രംഗങ്ങളോ അല്ല പോസ്റ്റ്‌ ചെയ്യുന്നത് :...

കൂടെ കിടക്കുന്നതോ ,എന്റെ കിടപ്പറ രംഗങ്ങളോ അല്ല പോസ്റ്റ്‌ ചെയ്യുന്നത് : ആക്ഷേപ കമൻറുകൾ നൽകിയവർക്ക് അതേനാണയത്തിൽ മറുപടിയുമായി രഞ്ജു രഞ്ജിമാർ

സമൂഹം ട്രാൻസ്ജെൻഡേഴ്സ് നെ അംഗീകരിച്ചുവെന്ന് ആയിരങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞാലും ഒരു കൂട്ടം ആളുകൾ ഇപ്പോഴും അവരെ വിമർശിക്കുന്നവരാണ്. അവർ എന്ത് വേഷം ധരിച്ചാലും ,പൊതുഇടങ്ങളിൽ വന്നാലോ, പലരും മോശമായ രീതിയിലാണ് അവരെ ഇപ്പോഴും കാണുന്നത്. മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ക്കിടയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ആയി വന്നുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് രഞ്ജു രഞ്ജിമാർ . നിരവധി സെലിബ്രിറ്റികളുടെ കല്യാണങ്ങൾക്കും വിവിധ ഷോകൾക്കും രഞ്ജു രഞ്ജിമാർ മേക്കപ്പ് അണിയിച്ചുകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്. ഭാവനയുടെ കല്യാണം ഉൾപ്പെടെയുള്ള താര വിവാഹങ്ങൾക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് രഞ്ജു രഞ്ജിമാർ ആണ്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് അതേസമയം സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വിമർശനങ്ങൾക്ക് ഒക്കെ താരം അതേ നാണയത്തിൽ തന്നെ മറുപടികളും നൽകാറുണ്ട് .ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളെയും വിമർശിച്ചുകൊണ്ട് ചിലർ നൽകിയ കമൻറുകൾക്ക് താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വസ്ത്രത്തെക്കുറിച്ച് വിമർശിച്ചുകൊണ്ടാണ് പലരും കമൻറുകൾ രേഖപ്പെടുത്തിയത്, ഇതിനെക്കുറിച്ചാണ് താരം തുറന്നെഴുത്ത് നടത്തിയത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഓരോ വ്യകതികൾക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്, അത് വസ്ത്രമായാലും, sex feel ആയാലും, relationship ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമർശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല, ഇവിടെ ചില മനുഷ്യരുടെ comments മറ്റും കാണുമ്പോൾ, നേരം വെളുത്തിട്ടില്ല എന്ന് തോന്നും,ഞാൻ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങൾ കണ്ടു, ഇതൊക്കെ ചർച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാൻ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ഞാൻ പറയുന്ന കാര്യങ്ങൾക്കു വില കൽപ്പിക്കാതെ, വിമർശിക്കാൻ വരുന്നവർ സ്വന്തം കുടുംബത്തെ ശ്രെദ്ധിക്കാറുണ്ടോ ആവോ,

ഇവിടെ ഞാൻ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും അല്ല, പ്രദർശിപ്പിക്കുന്നത്, എന്റെ കിടപ്പറ രംഗങ്ങളും അല്ല പോസ്റ്റ്‌ ചെയ്യുന്നത്എ. നിക്ക് സാരിയും, ഇഷ്ടമാണ്, എന്ന് കരുതി സാരീ മാത്രം ധരിക്കണം എന്നുണ്ടോthe same time ഞാൻ modern ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ comfortable situation ആണ്,
പണ്ടൊക്കെ ഞാൻ out of countries ആർട്ടിസ്റ്റുകളുടെ കൂടെ പോകുമ്പോൾ ഞാൻ അനുഭവിച്ച വേദന, ഒരു സൈഡിൽ എന്റെ ജെണ്ടർ, express ചെയ്യാൻ പറ്റാത്ത അവസ്ഥ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള മോഹം, ഒരിക്കൽ ഞാൻ എന്നോട് തന്നെ പറയുമായിരുന്നു, ഒരു നാൾ നീ നീയായി ഇവിടെ വരും ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കും yes ഞാൻ ആസ്വദിക്കുകയാണ്, എനിക്ക് ഒരിക്കൽ നഷ്ട്ടമായത്, അതിന് എന്റെ പ്രായമോ, ചുറ്റുമുള്ള ചില സദാചാരമോ കുലസ്ത്രീ പുരണമോ ഒന്നും എനിക്ക് തടസമല്ല, ഞാൻ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയർന്നു തന്നെ ഇരിക്കും ഈ വസ്ത്രങ്ങൾ ധരിച്ചു ഒരു കുടുംബവും ഇല്ലാണ്ടാക്കാനും ഉദ്ദേശിക്കുന്നില്ലഎന്നും എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങൾ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ മുക്കി കളയരുത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments