Saturday, April 20, 2024
HomeMalayalamFilm Newsഅമരത്തിൽ ജീത്തു ജോസഫ്, കൂട്ടിന് മോഹൻലാലും ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല: ആരാധകന്റെ...

അമരത്തിൽ ജീത്തു ജോസഫ്, കൂട്ടിന് മോഹൻലാലും ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല: ആരാധകന്റെ കുറിപ്പ്

ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും
ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ(12th Man). കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ത്രില്ലര്‍ ​ഗണത്തിൽപ്പെട്ട ചിത്രമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകൻ കുറിച്ച കുറിപ്പ് വൈറൽ ആകുകയാണ്.

ത്രില്ലർ ചിത്രങ്ങളുടെ അമരത്തിൽ ജീത്തു ജോസഫ് ആണെങ്കിൽ കൂട്ടിന് മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല എന്നാണ് എഴുതിയത്.

കുറിപ്പ്: തിയേറ്ററിൽ പോയിട്ട് OTT യിൽ പോലും വരരുത് എന്ന് ആഗ്രഹിക്കുന്ന ആറാട്ട് പോലുള്ള സിനിമകൾ വലിയ റിലിസ് ആയി ആഘോഷിക്കുകയും.
തിയേറ്ററിൽ കാണേണ്ട നല്ല ചിത്രങ്ങൾ(ദൃശ്യം2, ബ്രോ ഡാഡി,12ത് മാൻ) OTT യിലേക്കും കൊടുക്കുന്ന ആന്റണി പെരുമ്പാവൂർ നിങ്ങളെ എനിക്ക് തീരെ മനസിലാകുന്നില്ല

ത്രില്ലർ ചിത്രങ്ങളുടെ അമരത്തിൽ ജീത്തു ജോസഫ് ആണെങ്കിൽ കൂട്ടിന് മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല.
ഡീറ്റെക്റ്റീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2,12th Man. Next : RAM.പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ.ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി തൃല്ലറിന്റെ മുഴുവൻ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ.

കോളേജ് മേറ്റ്സായ പതിനൊന്നു പേര് കൂട്ടത്തിൽ ഒരാളുടെ ബാച്ച്‌ലർ പാർട്ടിക്ക് ഒത്തുകൂടിയപ്പോൾ നടന്ന ഒരു കൊലപാതകത്തിൻ്റെയും, അതിലേക്ക് വഴിവെച്ച സംഭവങ്ങളുടെയും ചുരുളയക്കലാണ് സിനിമ. ജിത്തുവിൻ്റെ മറ്റ് ത്രില്ലർ പടങ്ങളെ അപേക്ഷിച്ച് ഭയങ്കരമായ ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താനും, എല്ലാ ഡോട്ടുകളും കണക്ട് ചെയ്യാനും തിരക്കഥയ്ക്കും ജിത്തുവിൻ്റെ മേക്കിങ്ങിനും സാധിക്കുന്നുണ്ട്.
NB: രണ്ട് പെഗ്ഗ് അടിച്ചു ഫിറ്റായ മോഹൻലാൽ എന്നും പൊളിയാണ്.അയാളുടെ കണ്ണുകൾക്ക് നിങ്ങൾ പറയുന്നത് പോലെ അനായസതയൊന്നും നഷ്‌ടപ്പെട്ടിട്ടില്ല.പക്ഷേ, പണി അറിയാവുന്നവർ തന്നെ എടുക്കണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments