മലയാള സിനിമയിൽ സജീവമായ നടിയും നിർമാതാവും നർത്തകിയുമായ റിമാകല്ലിങ്കലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്. വനിതാ മാഗസിനുവേണ്ടി താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിത്. രാഹുൽ മിശ്രആണ് ഈ വ്യത്യസ്ത തരം വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഫോട്ടോകൾ വനിതയുടെ പേജിലൂടെ പുറത്തു വന്നതു മുതൽ നിരവധി പേരാണ് കമൻറുകൾ എഴുതുന്നത്. നല്ല കമൻറുകൾക്ക് പുറമേ വിമർശനങ്ങളാണ് കൂടുതൽ വരുന്നത്. വസ്ത്രധാരണത്തിന്റെ പേരിലും സ്ത്രീ സുരക്ഷയുടെ പേരിലും റിമാകല്ലിങ്കൽ നിലപാട് തുറന്നു പറയാറുണ്ട് ,അതുമായി കൂട്ടിച്ചേർത്തു കൊണ്ടാണ് ചിലർ വിമർശന കമൻറ് എഴുതിയിരിക്കുന്നത്. ഒരാൾ എഴുതിയത് :സൈഡ് എയർ ബാഗ് ഉള്ള ഡ്രസുകൾ സ്ത്രീ സുരക്ഷക്ക് മുതൽക്കൂട്ടാക്കും എന്നാണെങ്കിൽ മറ്റൊരാൾ എഴുതിയിരിക്കുന്ന കമൻറ്: വസ്ത്രദ്ധാരണം എങ്ങനെ വേണം എന്ന് ചർച്ച ചെയ്യുന്ന ആളാ. സ്വന്തം വസ്ത്രം എങ്ങനെ എന്ന് തീരുമാനം ആയിട്ടില്ല എന്നായിരുന്നു.
ഫാഷൻ ലോകത്ത് ഒരുപാട് പരീക്ഷണങ്ങൾ ചെയ്യുന്ന കോസ്റ്റ്യൂമർ ആണ് രാഹുൽ മിശ്ര. ബോളിവുഡ് താരങ്ങൾക്ക് ഉൾപ്പെടെ താരം കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്, ഫെമി ആൻറണി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്റ്റെലിങ് ചെയ്തിരിക്കുന്നത് പുഷ്പ മാത്യു ആണ്.
മോഡലിംഗ് രംഗത്തുനിന്നാണ് റിമാകല്ലിങ്കൽ മലയാള സിനിമയിലേക്ക് വരുന്നത്. മിസ് കേരള കോമ്പറ്റീഷനിൽ അതുപോലെതന്നെ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത റിമാകല്ലിങ്കലിൻറെ ആദ്യചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു ആയിരുന്നു.