Friday, March 29, 2024
HomeMalayalamFilm News'ദി ഗ്രേ മാൻ' ആസ്വാദനത്തിന്റെ പുതിയ ഒരു ലോകം തന്നെ പ്രേക്ഷകർക്കായി ഒരുക്കും -...

‘ദി ഗ്രേ മാൻ’ ആസ്വാദനത്തിന്റെ പുതിയ ഒരു ലോകം തന്നെ പ്രേക്ഷകർക്കായി ഒരുക്കും – റൂസോ ബ്രദേഴ്സ്

പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ ലോകമെമ്പാടുമുള്ള വമ്പൻ താരങ്ങൾ അണിനിരന്ന റൂസോ സഹോദരന്മാരുടെ ആക്ഷൻ ബ്ലോക്ക്ബസ്റ്ററായ ദി ഗ്രേ മാനുമായി നെറ്റ്ഫ്ലിക്സ് പ്രദർശനത്തിന് ഒരുങ്ങുന്നു. മാർക്ക് ഗ്രെയ്നിയുടെ 2009ൽ പുറത്തിറങ്ങിയ ഗ്രേമാൻ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്, പുസ്തകത്തിൽ നിന്നും സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് ഇപ്പോൾ പ്രേക്ഷകരോട് പറയുകയാണ് റുസ്സോ ബ്രദേഴ്സ്.

“ഞങ്ങളുടെ തിരക്കുള്ള ഷെഡ്യൂൾ കാരണം ഈ സിനിമ നിർമ്മിക്കാൻ ഒമ്പത് വർഷമെടുത്തു. മാർക്ക് ഗ്രെയ്‌നിയുടെ എഴുത്തിലും അദ്ദേഹം എഴുത്തിൽ എടുത്ത അധ്വാനവും ഞങ്ങൾക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. കഥയിൽ നിന്നും സിനിമയാകുമ്പോൾ അതിൽ എന്തെല്ലാം കൂട്ടിച്ചേർക്കാം എന്നാലോചനകളിൽ ആയിരുന്നു. ഞങ്ങൾ കണ്ടുവളർന്ന 70കളിലെ ത്രില്ലർ ചിത്രങ്ങളാണ് ഞങ്ങളുടെ പ്രചോദനം.ദ ഗ്രേ മാൻ വളരെ സങ്കീർണ്ണമായ ഒരു രാഷ്ട്രീയത്തിന്റെ പശ്ചാത്തലവും വ്യവസ്ഥയ്‌ക്കെതിരായ കലാപവും ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ്, കൂടാതെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകളും ഞങ്ങൾ ഈ ചിത്രത്തിൽ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ പ്രേക്ഷകർക്ക് സ്വയം മറന്നിരുന്നു കാണുവാനുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിസിച്ചിട്ടുണ്ട്; അതിനുവേണ്ടി ലോകമെമ്പാടുമുള്ള മികച്ച അഭിനേതാക്കളെ തന്നെ ഞങ്ങൾ കൊണ്ടുവരാനും സാധിച്ചു. ഛായാഗ്രഹണത്തിൽ ഒരു പുതിയ സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, തായ്‌ലൻഡ്, ക്രൊയേഷ്യ, ഓസ്ട്രിയ, അസർബൈജാൻ എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ലൊക്കേഷനുകളിലാണ് ഗ്രേ മാൻ ചിത്രീകരിച്ചത്. എഴുപതുകളിലെ ക്ലാസിക് സിനിമകളുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത് ജോ റൂസ്സോ പറയുന്നു, ‘ഗ്രേമാനും അതിലെ കഥാസന്ദർഭങ്ങളും ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളും നിങ്ങളെ സീറ്റുകളിൽ പിടിച്ചു എത്തും എന്ന് ഉറപ്പാണ്’

കാത്തിരിപ്പുകൾക്കൊടുവിൽ മറ്റൊരു ബ്ലോക്ക്ബസ്റ്ററുമായി റൂസോ ബ്രദേഴ്സ് തിരിച്ചെത്തിയിരികുകയാണ് – ഗ്രേ മാൻ ജൂലൈ 22-ന് മുതൽ നെറ്റ്ഫ്ലിക്സിൽ. പി.ആർ.ഒ എസ്.ദിനേശ് & ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments