ഇന്ത്യൻ സിനിമയുടെ ത്രിമാന (ത്രിഡി ) ചിത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ‘മൈഡിയർ കുട്ടിച്ചാത്തൻ’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ്. മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി വിസ്മയം തീർത്ത് നാല് പതിറ്റാണ്ടിലേക്ക് കാലം ഉരുണ്ടെത്തുമ്പോൾ മറ്റൊരു ത്രിഡി വിസ്മയം കൂടി മലയാളസിനിമയിൽ ഉടലെടുക്കുന്നു. ഒറിജിനല്‍ (ത്രി ഡി )ക്യാമറയില്‍ ചിത്രീകരിച്ച ആദ്യത്തെ സിനിമയെന്ന പ്രത്യേകതയുമായ് ‘സാൽമൺ’എന്ന ത്രിമാന (ത്രിഡി )ബിഗ്ബട്ജറ്റ് മലയാളചിത്രം പ്രദർശനത്തിനു തയ്യാറെടുത്തുകഴിഞ്ഞു.
ഡോള്‍സ് – കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിനേതാവ് കൂടിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “സാൽമൺ” എന്ന ത്രിമാന ചിത്രം ആധുനിക -ദൃശ്യ -ശ്രവണ സാങ്കേതിക മേന്മയോടെ 5ഭാഷകളിലായാണ് റിലീസിനെത്തുന്നത്.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഏഴുഭാഷകളിൽ റിലീസ് ചെയ്യുന്ന ‘സാൽമൺ'(ത്രിഡി) ജൂൺ 30നാണ് ഇന്ത്യയിലും വിദേശത്തുമായി പ്രദർശനത്തിനെത്തുന്നത്.
ടി.സീരിസ് ലഹിരിയിലൂടെ പുറത്തിറങ്ങിയ സാല്‍മണിലെ ഗാനങ്ങള്‍ ഞൊടിയിടയിൽ ഇന്ത്യന്‍ യുവത്വത്തിന്റെ ഹൃദയം കവർന്നു കഴിഞ്ഞു.റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിൽപെടുന്ന സാൽമൺ തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ലെവലിലാണ് ഒരുക്കിയിരിക്കുന്നത്.ഗായകന്‍ വിജയ് യേശുദാസ് നായകനാകുന്ന ചിത്രത്തിൽ രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ജോനിത ഡോഡ, നേഹ സക്‌സേന എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഒരുപിടി സിനിമകളിൽ വേഷമിട്ട സംവിധായകന്‍ ഷലീല്‍ കല്ലൂരും വ്യത്യസ്ത വേഷത്തിൽ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.രാഹുല്‍ മേനോൻ ക്യാമറയും .ത്രിഡി സ്റ്റിറോസ്‌കോപിക് ഡയറക്ടറായി ജീമോന്‍ പുല്ലേലിയും സൗണ്ട് ഡിസൈനറായി ഗണേഷ് ഗംഗാധരനും ത്രിഡി സ്റ്റീരിയോ ഗ്രാഫറായി ജീമോന്‍ കെ. പി.യും സംഗീതം ശ്രീജിത്ത് എടവനയും നിര്‍വഹിക്കുന്നു.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുമ്പോഴും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറി സഞ്ചരിക്കുന്ന സാല്‍മണ്‍ എന്ന മത്സ്യത്തിന്റെ നാമകരണം നൽകിയിരിക്കുന്ന സാൽമൺ (ത്രിഡി )എം-ജെ- എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്