Saturday, April 20, 2024
HomeMalayalamനാഗ ചൈതന്യ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണോ? തെന്നിന്ത്യൻ റിപ്പോർട്ടുകൾ

നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണോ? തെന്നിന്ത്യൻ റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സിനിമാ ലോകം എങ്ങും ആഘോഷിച്ച വിവാഹമായിരുന്നു സമാന്തയുടെയും നാഗചൈതന്യയുടെയും. ഇരുവരുടെയും നീണ്ടകാലത്തെ സുഹൃത്ത് ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും വിവാഹ ബന്ധം അധികനാൾ മുന്നോട്ടു കൊണ്ടു പോയില്ല. ഇരുവരുടെയും വേർപിരിയൽ ആരാധകർ സങ്കടത്തോടെ കൂടിയാണ് നോക്കിക്കണ്ടത്.
2017 ൽ വിവാഹിതരായ ശേഷം, സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും പെട്ടെന്നുള്ള വേർപിരിയൽ പ്രഖ്യാപനത്തിലൂടെ ആരാധകരെ നിരാശരാക്കുകയയിരുന്നു .

4-ാം വിവാഹ വാർഷികത്തിന് മുന്നോടിയായി ദമ്പതികൾ വേർപിരിയുകയാണെന്ന് അറിയിച്ചു. ജീവിതത്തിലെ സങ്കടകരമായ വാർത്ത പങ്കുവച്ചിട്ട് കുറച്ച് മാസങ്ങളായി, ഇരുവരും അവരുടെ ജീവിതത്തിൽ നിന്ന് മുന്നോട്ട് പോയതായി തോന്നുന്നു എന്നാണ് അപ്ഡേറ്റുകൾ പുറത്തുവരുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകുന്നത്. വിവാഹ ബന്ധം വേർപിരിയാൻ അതിനുമുൻപ് സമാന്ത പേരിനൊപ്പമുള്ള സർനെയിം എടുത്ത് മാറ്റുകയായിരുന്നു. അതോടുകൂടി ആയിരുന്നു ഇരുവരും തമ്മിൽ അകലുകയാണ് എന്ന വാർത്ത പുറത്തുവന്നത്.

സോഷ്യൽമീഡിയയിലും സമാന്ത സജീവമായി കൊണ്ടിരിക്കുകയാണ് ,വേർപിരിയലിനുശേഷം, അല്ലു അർജുന്റെ പുഷ്പയിലെ ഊ അന്തവാ എന്ന ഐറ്റം സോംഗിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ സാമന്ത എല്ലാവരെയും അത്ഭുതപ്പെടുത്തി ..

ഇപ്പോൾ രണ്ടാം വിവാഹമാണ് നാഗ ചൈതന്യയുടെ മനസ്സിൽ. എന്നാണ് തെന്നിന്ത്യയിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് , സാമന്ത റൂത്ത് പ്രഭുവും നാഗയും അവരുടെ ജീവിതത്തിൽ മുന്നോട്ട് പോയതിനാൽ, താരം വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചു എന്നാണ് പല മാധ്യമങ്ങളും ഇപ്പോൾ പുറത്തുവിടുന്നത് .ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments