Thursday, March 28, 2024
HomeMalayalamസൗന്ദര്യമാണ് ശക്തിയെങ്കിൽ, പുഞ്ചിരി അതിന്റെ വാളാണ് :സംയുക്ത

സൗന്ദര്യമാണ് ശക്തിയെങ്കിൽ, പുഞ്ചിരി അതിന്റെ വാളാണ് :സംയുക്ത

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സംയുക്ത മേനോൻ. ലില്ലി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി അഭിനയിച് ആദ്യം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു ,പക്ഷേ റിലീസായത് തീവണ്ടി എന്ന ചിത്രമായിരുന്നു. അതിനുമുൻപ് തമിഴിലും ശ്രദ്ധനേടിയിരുന്നു’ ഇപ്പോൾ സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തെന്നിന്ത്യൻ താരങ്ങളുടെ ഉൾപ്പെടെ നായികയായി താരം തിളങ്ങാനിരിക്കുകയാണ്. തെലുങ്കിലും കന്നടയിലും ഒക്കെ നിരവധി അവസരങ്ങളാണ് സംയുക്തയെ തേടി ഇപ്പോൾ എത്തുന്നത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധക ശ്രദ്ധ നേടിയെടുത്തത്. താരം മുഖത്ത് പല മാറ്റങ്ങളും വരുത്തിയതായും ചിത്രങ്ങളിൽ കാണാം. താരം കൂടുതൽ മോഡേൺ ആവുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം ഇപ്പോഴത്തെ ലുക്കിന് നിരവധി ആരാധകരാണുള്ളത്.

മോഡലിങ്ങിലൂടെയും പരസ്യചിത്രങ്ങളിലൂടെ യുമാണ് സംയുക്ത അഭിനയരംഗത്തേക്ക് എത്തുന്നത് .വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ യുവനടിമാരിൽ ശ്രദ്ധേയയാവാൻ സാധിച്ചു. മലയാളത്തിലും ശ്രദ്ധ നേടിയ ശേഷമാണ് ആണ് തമിഴിലേക്ക് പോയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments