Thursday, April 25, 2024
HomeMalayalamചങ്കു പൊട്ടിയിട്ടും അവൾ വേദന കടിച്ചമർത്തി എൻറെ മുന്നിൽ ചിരിച്ചു നിന്നു: പ്രേക്ഷകരോട് മാപ്പ് പറഞ്ഞ്...

ചങ്കു പൊട്ടിയിട്ടും അവൾ വേദന കടിച്ചമർത്തി എൻറെ മുന്നിൽ ചിരിച്ചു നിന്നു: പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയപ്പെട്ട തങ്ക കൊലുസുകൾ ആണ് നിർമാതാവും നടിയുമായ സാന്ദ്രാ തോമസിൻറെ രണ്ടു പെൺമക്കൾ. യുട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സാന്ദ്രയും മക്കളും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതരാണ്. കുട്ടികളുടെയും ഓരോ വിശേഷങ്ങൾ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്, യൂട്യൂബ് ചാനലിലും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. എല്ലാവരും തങ്ക കൊലുസു കളുടെ വിശേഷങ്ങൾ അറിയാൻ ആണ് എത്താറുള്ളത്. ഇപ്പോഴിതാ വീട്ടിലെ ഒരു ദുഃഖ വാർത്ത പങ്കുവെച്ചുകൊണ്ട് സാന്ദ്ര എത്തിയിരിക്കുകയാണ്.

കുട്ടികളുടെ പിറന്നാളിന് ഒരാൾ ഗിഫ്റ്റായി കൊടുത്തതായിരുന്നു രണ്ട് നായ്ക്കുട്ടികളെ. വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടമുള്ള മക്കൾ സ്നേഹത്തോടെ കൂടിയാണ് അവയെ പരിപാലിച്ചു വന്നത്, ഇത് യൂട്യൂബ് ചാനലിൽ പലപ്പോഴായി സാന്ദ്ര അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആരാധകരെ സങ്കടത്തിൽ ആക്കി  സാന്ദ്ര ദുഃഖ വാർത്ത  പങ്കുവയ്ക്കുകയാണ്. ബിസിനസ് തിരക്കുകൾ കാരണം ആ വളർത്തു നായ്ക്കളെ നോക്കാൻ സമയം കിട്ടാറില്ല, അതുകൊണ്ട് വേറൊരാൾക്ക് വിൽക്കാൻ പോവുകയാണ് എന്നായിരുന്നു സാന്ദ്ര പറഞ്ഞത്. എന്നാൽ മക്കളുടെ ഇഷ്ടപ്പെട്ട കളിക്കൂട്ടുകാരായിരുന്നു ആ രണ്ട് നായ്ക്കുട്ടികൾ.കുട്ടികൾ അറിഞ്ഞാൽ വിഷമം ആകും എന്ന് തനിക്ക് അറിയാമെന്നും പക്ഷേ അവസ്ഥ അതായത് കൊണ്ട് മാത്രം അവയെ വിൽക്കുകയാണെന്ന് സാന്ദ്ര പറഞ്ഞു.

മക്കളുടെ വിഷമം കണ്ട് പൊട്ടിക്കരഞ്ഞുപോയി എന്നും സാന്ദ്ര വീഡിയോയിലൂടെ ആരാധകരെ അറിയിച്ചു ,എന്നാൽ ഒരാളെ വളർത്തുനായ്ക്കളെ നോക്കാൻ നിർത്താമായിരുന്നില്ല എന്ന് ചോദിച്ചു നിരവധി പേർ ആയിരുന്നു കമൻറുകൾ നൽകിയത്. കുഞ്ഞുങ്ങളെ വിഷമിപ്പിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ആരാധകർ പോസ്റ്റിനു താഴെ കമൻറ് നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments