Wednesday, April 24, 2024
HomeMalayalamഎത്രതന്നെ സംസാരിച്ചാലും ജീവിക്കുന്നത് പുരുഷന്റെ ലോകത്താണ്, സമത്വത്തിനായി നാം പോരാടേണ്ടതുണ്ട്: സാനിയ മിർസ

എത്രതന്നെ സംസാരിച്ചാലും ജീവിക്കുന്നത് പുരുഷന്റെ ലോകത്താണ്, സമത്വത്തിനായി നാം പോരാടേണ്ടതുണ്ട്: സാനിയ മിർസ

സിനിമ മേഖലയും പാഷനും കരിയറും ആഗ്രഹിച് കടന്നുവരുന്ന പെൺകുട്ടികൾ നേരിടുന്ന ഒരു ചോദ്യമാണ് ഇത് നിങ്ങൾക്ക് ചേരുന്ന മേഖല അല്ല എന്നത്. ഇത്തരത്തിൽ സ്ത്രീകൾക്ക് മുന്നിൽ നിരവധി വിവേചനങ്ങൾ നടത്തുന്ന ഒരു സമൂഹം ആണ് നമ്മുടേത് ,അവയെ അതിജീവിച്ച് മുന്നേറേണ്ടത് അത്യാവശ്യമാണെന്ന് പങ്കുവെക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. അവനവനു വേണ്ടി പോരാടണമെന്ന സന്ദേശമാണ് സാനിയ തൻറെ ആരാധകരോട് ആയി പറയുന്നത്.

വിംബിൾഡൻ കളിക്കണമെന്ന ആഗ്രഹം പറഞ്ഞ പെൺകുട്ടിയെ സമൂഹത്തിനുമുന്നിൽ കളിയാക്കി ഒടുവിൽ അവൾ സ്വപ്നങ്ങൾ കീഴടക്കി സംസ്ഥാനത്തെ രാജ്യത്തെ ലോകത്തിലെ തന്നെ മികച്ച താരമായി എന്നും സാനിയ പങ്കുവയ്ക്കുകയാണ് .പലപ്പോഴും സമൂഹത്തിൻറെ നിലപാട് ഒരു സ്ത്രീ അവളുടെ ജീവിതം അടുക്കളയിൽ ഒതുങ്ങുന്നതാണ് എന്നതാണ്, പാചകം ചെയ്യുകയും മക്കളെ വളർത്തലും ഒക്കെയാണ് ആണ് ലക്ഷ്യം എന്നത് പലരും പറയുന്ന ഒന്നാണ്.

അവളുടെ സ്വപ്നങ്ങൾ ഒക്കെ അടുക്കളയിൽ ഒതുങ്ങി തീർക്കേണ്ടത് അല്ല എന്ന് പറയുകയാണ് സാനിയ. പലപ്പോഴും കായിക മേഖലയിലേക്ക് എത്തിയിരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത്, ആ നിലയിലേക്ക് നമ്മുടെ സമൂഹം മാറണമെന്നും പറഞ്ഞു.എത്രതന്നെ സംസാരിച്ചാലും ജീവിക്കുന്നത് പുരുഷന്റെ ലോകത്താണ്, അവിടെ സമത്വത്തിനായി നാം പോരാടേണ്ടതുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments