തകർപ്പൻ ചുവടുകളുമായി ഇൻസ്റ്റഗ്രാമിൽ തകർത്താടി സാനിയ അയ്യപ്പനും റംസാനും. റിയാലിറ്റി ഷോ വഴി റംസാനും സാനിയയും മലയാളികൾക്ക് വളരെ സുപരിചിതരായ താരങ്ങളായിരുന്നു. ഇപ്പോൾ ഇരുവരും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന അഭിനേതാക്കളാണ്. സാനിയ അയ്യപ്പൻ ബാലതാരമായി മലയാളസിനിമയിലേക്ക് എത്തുകയും ,പിന്നീട് ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ സാനിയയ്ക്ക് സാധിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ എന്ന ചിത്രത്തിലൂടെ റംസാനും പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ചു കഴിഞ്ഞു ,ചിത്രത്തിലെ ഒരൊറ്റ ഗാനം കൊണ്ടാണ് റംസാൻ ആരാധകർക്കിടയിൽ ശ്രദ്ധേയനായത് ,അതിനുമുൻപ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ താരം മത്സരാർത്ഥിയായി തിളങ്ങിയിരുന്നു.
സാനിയയും റംസാനും നൃത്ത ലോകത്ത് നിന്നാണ് അഭിനയ രംഗത്ത് സജീവമായത്, രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയ താരങ്ങളാണ്.
ഇരുവരുടെയും നൃത്ത വീഡിയോകൾ ഏറെ ശ്രദ്ധേയം ആകാറുണ്ട്, ഇരുവരും ഒരുമിച്ച് പങ്കുവെച്ച ഏറ്റവും പുതിയ തമിഴ് ഗാനത്തിന് ചുവടുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വളരെ ഗ്രേസ് ഫുൾ ആയി സിമ്പിളായി ആണ് താരങ്ങൾ ഡാൻസ് ചെയ്തിരിക്കുന്നത് ,ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത് .കഴിഞ്ഞ കുറച്ചു ദിവസം മുൻപ് രണ്ടുപേരും പുതിയതായി എറണാകുളത്ത് ഒരു ഡാൻസ് വർഷോപ്പ് സ്റ്റാർട്ട് ചെയ്യുന്ന വിവരവും ആരാധകരുമായി പങ്കുവച്ചു. അതിന്റെ ഭാഗമായാണ് പുതിയ വീഡിയോ ഷെയർ ചെയ്തത്.
View this post on Instagram