Saturday, April 20, 2024
HomeMalayalamFilm Newsആക്ഷനെന്ന് കേട്ടപ്പോൾ ക്യാമറയ്ക്ക് പിന്നിലാണെന്ന് കരുതി ഒരു കണ്ണടഞ്ഞു പോയി: അഭിനയ ജീവിതത്തെക്കുറിച്ച് സന്തോഷ് ശിവൻ

ആക്ഷനെന്ന് കേട്ടപ്പോൾ ക്യാമറയ്ക്ക് പിന്നിലാണെന്ന് കരുതി ഒരു കണ്ണടഞ്ഞു പോയി: അഭിനയ ജീവിതത്തെക്കുറിച്ച് സന്തോഷ് ശിവൻ

ഛായാഗ്രഹകനായും സംവിധായകനായും നിർമ്മാതാവായും സിനിമയിൽ സജീവമായ താരമാണ് സന്തോഷ് ശിവൻ. അദ്ദേഹത്തിൻറെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് & ജിൽ. സയൻസ് ഫിക്ഷൻ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ ആണ് , സൗബിൻ ഷാഹിർ ,കാളിദാസനും തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

1986 ഓടെ ആയിരുന്നു സന്തോഷ് ശിവൻ തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത് ,35 വർഷമായി താരം സജീവമായി ഈ മേഖലയിലുണ്ട്, സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള സന്തോഷ് ശിവൻ ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് .

മഞ്ജുവിനെ നായികയാക്കിയൊരുക്കിയ ജാക്ക് ആന്‍ഡ് ജില്‍ പ്രേക്ഷകർക്കു മുന്നിലെത്തുന്ന സന്തോഷത്തിലാണ് അദ്ദേഹം. ഇത്രയും കാലം സിനിമ നിർമ്മാതാവായും ,സംവിധായകനായും ക്യാമറാമാനായി നിലകൊണ്ടിരുന്ന താരം എന്തുകൊണ്ടാണ് അഭിനയജീവിതം പരീക്ഷിച്ചിട്ടില്ല എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം വളരെ രസകരമായിരുന്നു .

അഭിനയിക്കാന്‍ നിന്നപ്പോള്‍ ആക്ഷന്‍ എന്ന് കേട്ടപ്പോള്‍ ക്യാമറയ്ക്ക് പിന്നിലാണെന്ന ഓർമ്മ ആയിരുന്നു തനിക്ക് ആദ്യം വന്നത് ,പെട്ടെന്ന് തന്റെ ഒരു കണ്ണടഞ്ഞെന്നായിരുന്നു സന്തോഷ് ശിവന്റെ രസകരമായ മറുപടി. എന്തായാലും മറുപടി നിരവധി പേരാണ് ഏറ്റെടുത്തത് ,സിനിമ അഭിനയം എന്നു പറഞ്ഞാൽ അതൊരു വലിയ കാര്യമാണ് ,നമ്മൾ ഒരു കഥാപാത്രം ആവുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ ഡയലോഗ് പഠിക്കണം ലാസ്റ്റ് മിനിറ്റ് ഡയലോഗ് കൊണ്ടുവന്നത് പഠിക്കണം എന്നൊക്കെ പറഞ്ഞാൽ അത് ശീലിച്ചിട്ടില്ലാത്ത തുകൊണ്ട് തന്നെ തനിക്ക് ആ മേഖല വളരെ പ്രയാസമുള്ളതാണ് എന്നും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments