Saturday, April 20, 2024
HomeMalayalamFilm News'സാറ്റര്‍ഡേ നൈറ്റിന്റെ' 'സര്‍പ്രൈസ് എ ഫ്രണ്ട്' കോണ്ടസ്റ്റ്: സുഹൃത്തിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി തുടക്കം കുറിച്ച്...

‘സാറ്റര്‍ഡേ നൈറ്റിന്റെ’ ‘സര്‍പ്രൈസ് എ ഫ്രണ്ട്’ കോണ്ടസ്റ്റ്: സുഹൃത്തിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി തുടക്കം കുറിച്ച് നടി മാളവിക ശ്രീനാഥ്

‘സര്‍പ്രൈസ് എ ഫ്രണ്ട്’ കോണ്ടസ്റ്റൊരുക്കി ‘സാറ്റര്‍ഡേ നൈറ്റ്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സുഹൃത്തിനെ സര്‍പ്രൈസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് നിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വമ്പന്‍ സര്‍പ്രൈസാണ് ടീം ഒരുക്കിയിരിക്കുന്നത്. സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സര്‍പ്രൈസ് എ ഫ്രണ്ട്’ കോണ്ടസ്റ്റ് ഒരുക്കിയിരിക്കുന്നത്. സുഹൃത്തിനെ സര്‍പ്രൈസ് ചെയ്യുന്ന ഒരു വീഡിയോ തയ്യാറാക്കിയതിനു ശേഷം ഇത് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യണം.

‘സാറ്റര്‍ഡേ നൈറ്റ് മൂവി’ ഒഫീഷ്യല്‍ പേജിനെ ടാഗ് ചെയ്തുകൊണ്ട് വേണം വീഡിയോ പോസ്റ്റ് ചെയ്യാന്‍. വീഡിയോ മൂന്ന് മിനുട്ടില്‍ അധികമാകരുത്. മത്സരത്തില്‍ വിജയിയാകുന്നവര്‍ക്ക് സാറ്റര്‍ഡേ നൈറ്റ് ടീമിന്റെ ഒരു കിടിലന്‍ സര്‍പ്രൈസാണ് സമ്മാനമായി ലഭിക്കുക. സര്‍പ്രൈസ് വീഡിയോയ്ക്ക് തുടക്കം കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ മാളവിക ശ്രീനാഥ് സോഷ്യല്‍മീഡയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് പ്രീയപ്പെട്ട നായക്കുട്ടിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന സുഹൃത്തിന് അപ്രതീക്ഷിതമായി പുതിയൊരു നായക്കുട്ടിയെ സമ്മാനിച്ചതിന്റെ വീഡിയോയാണ് മാളവിക പോസ്റ്റ്‌ചെയ്തത്.

ഒട്ടുംപ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം കണ്ട് സുഹൃത്തിന്റെ കണ്ണ് നിറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വളരെവേഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. സൗഹൃദത്തിന്റെ കഥപറയുന്ന ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ടാണ് നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ സിനിമ സാറ്റര്‍ഡേ നൈറ്റിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരും എത്തുന്നു.

‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സാറ്റര്‍ഡേ നൈറ്റ്’.’സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ ഒന്നിക്കുന്നു. നവീന്‍ ഭാസ്‌കറാണ് ‘സാറ്റര്‍ഡേ നൈറ്റിന്റെ’ തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി ശിവനടേശ്വരന്‍, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍, ആക്ഷന്‍ ഡിറക്ടേഴ്സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഓ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: മുവീ റിപ്പബ്ലിക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments