Saturday, April 20, 2024
HomeMalayalamമുടി ക്രോപ്പ് ചെയ്തു സ്റ്റൈലൻ ലുക്കിൽ സയനോര : ചിത്രങ്ങൾ

മുടി ക്രോപ്പ് ചെയ്തു സ്റ്റൈലൻ ലുക്കിൽ സയനോര : ചിത്രങ്ങൾ

വേറിട്ട ശബ്ദങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച ഗായികയാണ് സയനോര ഫിലിപ്പ്. തകർപ്പൻ ഗാനങ്ങൾ പാടി സയനോര വളരെ എളുപ്പമായിരുന്നു ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ചത്, നിരവധി പ്രോഗ്രാമുകളിൽ തൻറെ ശബ്ദം കൊണ്ട് ആരാധകരെ അമ്പരപ്പിച്ച സയനോരക്ക് നിരവധി അവസരങ്ങൾ ആയിരുന്നു ലഭിച്ചതും. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ താരം പാടിയിട്ടുണ്ട്. മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും ജഡ്ജായി സയനോര എത്തിയിട്ടുണ്ട് .

ഗായിക എന്നതിലുപരി സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ തുറന്നുപറച്ചിലുകൾ നടത്തിയും പലപ്പോഴും കയ്യടികൾ നേടാറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുറന്നുപറച്ചിലുകൾ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു ഭാവനയുമായി ഏറ്റവും അടുത്ത സുഹൃത്ത് ബന്ധം പുലർത്തുന്ന ഒരു താരം കൂടിയാണ് സൈനോര . ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ് ,ഈ അടുത്തകാലത്ത് ബോഡി ഷെയ്മിങ് കുറിച്ചും സമൂഹത്തിൻറെ സമൂഹത്തിലെ പല വിമർശകരെ കുറിച്ചും താരം തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു.

കുട്ടിക്കാലം മുതൽ നിരവധി ബോഡി ഷെയ്മിങ് കമൻറുകൾ ഏറ്റുവാങ്ങുന്ന ഒരാളാണ് താനെന്നും സയനോര വ്യക്തമാക്കിയിരുന്നു ,ഇപ്പോഴിതാ കണ്ണൂരിൽ നടന്ന ഒരു ഉദ്ഘാടനവേളയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി താരം ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കണ്ണൂരിലുള്ള ഒരു ബ്യൂട്ടി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനാണ് ആണ് താരം സ്റ്റൈലിൽ എത്തിയത്. ഈ അടുത്ത് ദുബായിൽ പോയപ്പോൾ ആഫ്രിക്കൻ സ്റ്റൈലിൽ തലമുടി പരീക്ഷിച്ചതും ഏറെ ഇടംനേടിയിരുന്നു ,ഇപ്പോഴിതാ മുടി ക്രോപ്പ് ചെയ്തു കൊണ്ട് കിടിലൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments