Categories: Film NewsMalayalam

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. മനു മഞ്ജിത്തിൻ്റേതാണ് വരികൾ. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ഈ ക്രൈം ഡ്രാമയുടെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉൾപ്പെടലുകളാണ് ചിത്രത്തിൻ്റെ പ്രമേയം.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആൻ്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago

പ്രേക്ഷകർക്കായിതാ ഒരു നാടൻ അടി പടം ! ‘കടകൻ’ കയ്യടിനേടുന്നു, ഹക്കീം ഷാജഹാൻ ഇനി ആക്ഷൻ ​​ഹീറോ

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന് ​ഗംഭീര പ്രതികരണം. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം…

2 months ago