Wednesday, April 24, 2024
HomeMalayalamട്രാൻസ് എന്ന് പറയുമ്പോൾ എന്തും പറയാം എന്നൊരു തോന്നൽ മനസ്സിൽ വെച്ചാൽ...

ട്രാൻസ് എന്ന് പറയുമ്പോൾ എന്തും പറയാം എന്നൊരു തോന്നൽ മനസ്സിൽ വെച്ചാൽ മതി : രൂക്ഷ മറുപടിയുമായി സീമ വിനീത്

സെലിബ്രിറ്റി മേക്കപ്പ്മാരിൽ ഏറെ ശ്രദ്ധേയയായ താരമാണ് സീമ വിനീത്. നിരവധി താരങ്ങളോടൊപ്പം പ്രവർത്തിച്ച സീമ ഇന്ന് കേരളത്തിലെ മുൻനിര മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ നിലപാടുകൾ വ്യക്തമാക്കാറുള്ള സീമ തുറന്നു പറച്ചിലുകളും പറയാൻ മടിയില്ലാത്ത വ്യക്തിയാണ്. ഇപ്പോഴിതാ തന്നെ ബുദ്ധിമുട്ടിച്ച ഒരു ആളെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുകയാണ്.

ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാർക്കും എന്തും പറയാം എന്നൊരു തോന്നൽ ഉണ്ടേൽ അതൊക്കെ നിന്റെയൊക്കെ മനസ്സിൽ വെച്ചാൽ മതി എന്ന രൂക്ഷ മറുപടിയോടെ കൂടിയാണ് സീമ സ്ക്രീൻഷോട്ട് അടക്കം വിമർശനവുമായി രംഗത്തെത്തിയത്. .പലപ്പോഴും ട്രാൻസ്ജെൻഡർ വ്യക്തികളോട് സമൂഹം കാണിക്കുന്ന നിലപാടുകളാണ് സീമ കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതു പോലെ പല അനുഭവങ്ങളും താരം എഴുതിയിട്ടുണ്ട്, മാല പാർവതിയുടെ മകൻ മോശമായി പെരുമാറിയത് ഉൾപ്പെടെ സിനിമ സോഷ്യൽ മീഡിയയിലൂടെ സീമ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

കുറിപ്പ്: രവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട്മേലിൽ ഇനി ആരോടും ആവർത്തിക്കരുത്….ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരംകാണിക്കാതിരിക്കുക..പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത് ഞാൻ ബ്ലോക്ക്‌ ചെയ്യണോ പോസ്റ്റ്‌ ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാൻ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവിൽ അല്ല ഞാൻ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തിൽ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവർക്കും അങ്ങിനെ ആവണം എന്നില്ല…
പിന്നെ ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാർക്കും എന്തും പറയാം എന്നൊരു തോന്നൽ ഉണ്ടേൽ അതൊക്കെ നിന്റെയൊക്കെ മനസ്സിൽ വെച്ചാൽ മതി

RELATED ARTICLES
- Advertisment -

Most Popular

Recent Comments