മലയാള സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന താരമാണ് സീതാലക്ഷ്മി. പപെറ്റ് മീഡിയയുടെ സി ഇ ഓ ആയ സീതാലക്ഷ്മി ജീവിതത്തിലെ ഏറ്റവും സങ്കടകരമായ മുഹൂർത്തത്തിൽ കൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഏറെക്കാലമായി താരം വിവാഹമോചനം നേടി മകളുമൊത്ത് സ്വകാര്യ ജീവിതം നയിക്കുകയാണ് . വിവാഹ മോചനത്തിന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നു എങ്കിലും മുൻ ഭർത്താവിനെക്കുറിച്ചോ സ്വകാര്യ വിശേഷങ്ങളോ താരം ഇതുവരെ പ്രേക്ഷകരുമായി പങ്കുവച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ മുൻ ഭർത്താവിന്റെ മരണവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ സങ്കടകരമായ ഒരു കുറിപ്പിലൂടെ ആയിരുന്നു സീതാലക്ഷ്മി വാർത്ത പങ്കുവെച്ചത്, നിരവധി പേരാണ് സീതാലക്ഷ്മിയുടെ ദുഃഖത്തിൽ പങ്കുചേർന്നത്. താരത്തിന് ഒരു മകളാണുള്ളത് പേര് ആമിഎന്നാണ്.
കുറിപ്പിൻറെ പൂർണരൂപം വായിക്കാം
ഏകദേശം 14 വർഷം മുൻപ് ഒരു സുഹൃത്തായി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.. 3 വർഷത്തിന് ശേഷം ഒരുമിച്ച് ഒരു ജീവിതം തുടങ്ങി… അവനിലെ സുഹൃത്തിനെയും, മകനേയും, സഹോദരനേയും, ഭർത്താവിനെയും, അച്ഛനെയും ഞാൻ കണ്ടതാണ്… പക്ഷേ, പാതി വഴിയിൽ പരസ്പര ബഹുമാനത്തോടെ നിയമപരമായി തന്നെ രണ്ട് വഴിക്ക് തിരിഞ്ഞു പോയി… പൊരുത്തക്കേടുകൾ കൂടുതൽ വഷളാക്കാനും, അത് കണ്ടു ആമി വളരരുത് എന്നും നിർബന്ധം ഉള്ളത് കൊണ്ടാണ് ആ തീരുമാനം ഞങ്ങൾ എടുത്തത്… ഞങ്ങളെ കൂട്ടിയോജിപിക്കുന്ന കണ്ണിയായി ആമി വളർന്നു വന്നു.. അവൾക്ക് അമ്മയുടെയും അച്ഛന്റേയും സ്നേഹവും, സാമീപ്യവും നഷ്ടപ്പെടാതെ ഇരിക്കാൻ ശ്രദ്ധിച്ചിരുന്നു… ഒരാളുടെയും സ്വകാര്യതയിൽ കൈ കടത്താൻ താൽപര്യം ഇല്ലാത്തതുകൊണ്ടും, അതിനെ മാനിച്ചും എവിടെയും ഇന്ന് വരേം എഴുതിയോ, ഫോട്ടോ ഇട്ടോ പ്രതിപാദിച്ചില്ല..
ഈ കഴിഞ്ഞ മാസം അവസാനം അവൻ അവന്റെ ഈ ലോകത്തെ ജീവിതം സ്വയം അവസാനിപ്പിച്ച് പോയ്കളഞ്ഞു… അങ്ങനെ ചെയ്യുന്നവരെ സ്വാദവേ പുച്ഛിക്കുന്നവൻ ആണ്.. എന്തിനെങ്കിലും ഒരു ഉത്തരം കിട്ടാൻ നൂറാവൃത്തി ചോദിക്കണം.. ആരോടും ഉള്ള് തുറന്ന് സംസാരിക്കാത്ത, എപ്പോഴും ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമുള്ള ആൾ… പക്ഷേ, ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാനും, സംവദിക്കാനും ഉള്ള കഴിവ് അവനുണ്ടായിരുന്നു… ഞങ്ങൾ സുഹൃത്തുക്കളും, വീട്ടുകാരും പറഞ്ഞിട്ടും സ്വന്തം കഴിവ് തിരിച്ചറിയാതെ മുന്നോട്ട് പോയി… എന്നെ കാണുമ്പോൾ എന്തേലും ഒക്കെ പറഞ്ഞു ചൊറിയും, കളിയാക്കും.. അതൊരു പതിവാണ്.. 2 മാസം മുൻപ് ആമിയെ കാണാൻ വന്ന സമയത്ത് എന്നെ കണ്ടപ്പോഴും അതു പോലെ തന്നെ… എന്നാലും ഇന്നേവരെ അവൻ എന്നെക്കുറിച്ച് ആരോടും, എന്തെങ്കിലും കുറ്റം പറഞ്ഞതായി കേട്ടിട്ടില്ല… ശത്രുക്കളായി പിരിഞ്ഞവർ അല്ലാത്തതു കൊണ്ടുതന്നെ അതിന്റെ ആവശ്യം ഞങ്ങൾ രണ്ടുപേർക്കും ഇല്ലായിരുന്നു…
പക്ഷേ ഇങ്ങനൊരു യാത്ര പറച്ചിൽ അത് എനിക്ക് താങ്ങാവുന്നത് ആയിരുന്നില്ല… എന്നത്തേയും പോലെ ആരോടും ഒന്നും പറയാതെ ഉള്ള ഇറങ്ങിപ്പോക്ക് അത് അവൻ അവസാനത്തിലും കൂടെ കൂട്ടി… പരസ്പരം എന്നും കാണാതേയും, സംസാരിക്കാതെയും ആയിട്ട് വർഷങ്ങൾ ആയതു കൊണ്ട് ഇപ്പോഴും എവിടേലും അവൻ ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. ഭാര്യാഭർതൃ ബന്ധത്തെക്കാൾ മുൻപേ ഞങ്ങളിൽ ഉണ്ടായത് സുഹൃത്ബന്ധം ആണെന്നുള്ളത് കൊണ്ടുതന്നെ, വിവാഹമോചനം കഴിഞ്ഞതുകൊണ്ട് അതിൽ ഒരാളുടെ മരണം മറ്റേ ആളെ ബാധിക്കില്ല എന്ന പൊതുതത്വം എന്റെ കാര്യത്തിൽ പ്രവർത്തികമല്ലെന്നത് എന്റെ അനുഭവം ആണ്..
ചില സാഹചര്യങ്ങലിലൂടെ നമ്മൾ ഓരോരുത്തരും കടന്ന് പോകണം എന്നത് എവിടെ എങ്കിലുമൊക്കെ എഴുതി വെച്ചു കാണും.. അതിലൂടെ ഇനിയും യാത്ര ചെയ്‌തു കൊണ്ടേ ഇരിക്കണം നമ്മൾ.. ഇക്കഴിഞ്ഞ ദിവസങ്ങൾ അത് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു… അത്ര എളുപ്പമായിരുന്നില്ല ഒന്നും… ഇപ്പോഴും… ഈ സമയത്ത് എന്നെയും, ആമിയെയും ഓർത്ത, അന്വേഷിച്ച എല്ലാരോടും ഒരുപാട് സ്നേഹം