മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഷാഫി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പൂജ ഇന്ന് കഴിഞ്ഞു. പഞ്ചവര്ണ്ണ തത്ത, ആനക്കള്ളൻ എന്നിവക്ക് ശേഷം സപ്ത തരംഗ ക്രീയേഷന്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് .
ചിത്രത്തിൻറെ പൂജ ഇന്ന് കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നു. നെന്മാറ എം എൽ എ ആയ കെ ബാബു ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. കൂടാതെ ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എം സിന്ധുരാജ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചെയ്യുന്നത് മനോജ് പിള്ളയാണ്. സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും മനു മൻജിത് ഗാനം ഒരുക്കുകയും ചെയ്യും. തികച്ചും ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണൻ, ഇന്ദ്രൻസ്, ഷറഫുദീൻ, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിൻറെ ചിത്രീകരണം കൊല്ലംകോട് കൊടുവായൂർ പ്രദേശത്ത് വച്ചാണ് നടക്കുന്നത് .