Wednesday, April 17, 2024
HomeMalayalamCurrent Affairsഅവൾ ആത്മഹത്യ ചെയ്യില്ല!! പൊട്ടിക്കരഞ്ഞ് ഷഹനയുടെ ഉമ്മ: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹത

അവൾ ആത്മഹത്യ ചെയ്യില്ല!! പൊട്ടിക്കരഞ്ഞ് ഷഹനയുടെ ഉമ്മ: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട് ചേവായൂർ സ്വദേശിയായ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ആത്മഹത്യ അല്ല  കൊലപാതകമാണെന്നും ചൂണ്ടിക്കാണിച്ച് ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു ഷഹാന വന്നിരുന്നത്. പണത്തിനുവേണ്ടി സജാത് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്, മാത്രമല്ല ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒന്നര വർഷമായി.

ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു ,കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന  വിവരങ്ങൾ. മരിക്കുന്ന ദിവസം തൊട്ടടുത്തുള്ള വീട്ടുകാർ ആണ് ഷഹാനയുടെ വീട്ടിൽ വിളിച്ച് മരണ വിവരം വെളിപ്പെടുത്തിയത്.

ആത്മഹത്യ ചെയ്യാനുണ്ടായ തക്ക പ്രശ്നങ്ങളൊന്നും ഷഹാനക്ക് ഇല്ല എന്നും ഇത് കൊലപാതകം തന്നെയാണെന്നും ആണ് ബന്ധുക്കൾ വീണ്ടും ആരോപിക്കുന്നത്, സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി തെളിവെടുപ്പ്കൾ ആരംഭിച്ച ശേഷമാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല , ഇത് ദുരൂഹമരണം ആണെന്നും ചൂണ്ടിക്കാണിച് ഷഹനയുടെ ഉമ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments