തെന്നിന്ത്യൻ സിനിമാ പ്രേമികൾ പൂർണ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം ഷംന കാസിമിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. നർത്തകിയായി കരിയർ ആരംഭിച് പിന്നീട് അഭിനേത്രിയായി സിനിമാലോകത്ത് തിളങ്ങുന്ന നടിക്ക് നിരവധി ആരാധകരാണുള്ളത്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തോടും ശ്രദ്ധ പുലർത്തുന്ന നടിക്ക് ഏറ്റവും വലിയ നർത്തകി ആകുക എന്നതാണ് ആഗ്രഹം
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.മനോഹരമായ പച്ച ഔട്ഫിറ്റിൽ ക്യൂട്ട് ലുക്കിൽ തിളങ്ങിയ താരത്തിന് ചിത്രങ്ങൾക്ക് നിരവധി നല്ല കമൻറുകൾ ആണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്നത്. മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത് സാഹിതീ റെഡ്ഢിയാണ്, വി ക്യാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറുകയും ചെയ്തു.
മലയാളസിനിമയിൽ സഹ നായികയായി വന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം തമിഴകത്തേക്ക് പോയത്, തമിഴ് സിനിമ ഇൻഡസ്ട്രിയിൽ വളരെ വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിക്ക് അവസരം ലഭിക്കുകയും ചെയ്തു.