Friday, March 29, 2024
HomeMalayalamഅന്ന് നടന്ന സംഭവം വീണ്ടും ആളുകളോട് വിശദമാക്കിക്കൊടുക്കാനുള്ള ധൈര്യം അവള്‍ക്ക് മാത്രമേയുള്ളൂ : നടിക്ക് സപ്പോർട്ടുമായി...

അന്ന് നടന്ന സംഭവം വീണ്ടും ആളുകളോട് വിശദമാക്കിക്കൊടുക്കാനുള്ള ധൈര്യം അവള്‍ക്ക് മാത്രമേയുള്ളൂ : നടിക്ക് സപ്പോർട്ടുമായി സുഹൃത്തുക്കൾ

അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത ഇന്ന് ആദ്യമായാണ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടുവെന്നും അദ്ദേഹം എല്ലാത്തിനും സഹായം നൽകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിൽ വിശ്വസിക്കുകയാണ് എന്നും നടി മാധ്യമങ്ങളോട് അറിയിച്ചിരുന്നു. അതേസമയം നിരവധി ആളുകളാണ് മുഖ്യമന്ത്രിയെ വിശ്വസിക്കണമെന്നും നീതി ഉറപ്പായും ലഭിക്കുമെന്ന സപ്പോർട്ടുമായി രംഗത്തെത്തിയത്.

ക്യൂവിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ശില്പ ബാലയും സയനോര യും നടിയെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ വൈറലായിരുന്നു ,നടി അനുഭവിച്ച ഒട്ടേറെ മാനസിക സംഘർഷങ്ങളെ കുറിച്ചായിരുന്നു താരങ്ങൾ അഭിമുഖത്തിലൂടെ തുറന്നു പ്രതികരിച്ചത്

ആ പഴയ പെണ്‍കുട്ടിയ്ക്കായിട്ടുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍, ഈ ഒരു സംഭവത്തെ കുറിച്ച് ആയിരക്കണക്കിന് ആള്‍ക്കാരോട് വീണ്ടും വീണ്ടും വിശദമാക്കിക്കൊടുക്കാനുള്ള ധൈര്യം അവള്‍ക്ക് മാത്രമേയുള്ളൂ എന്നും താരങ്ങൾ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു ,തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും എനർജറ്റിക് ആയ ഒരു പെൺകുട്ടിയായിരുന്നു അവൾ ,ഈയൊരു അവസ്ഥയിൽ ആയത് തങ്ങൾക്ക് സഹിക്കാൻ ആകുന്ന കാര്യമായിരുന്നില്ല, അവളെ തിരികെ കൊണ്ടുവരാനും അവൾക്ക് വേണ്ടി സംസാരിക്കാൻ ആണ് ഞങ്ങൾ സോഷ്യൽമീഡിയയിലും അഭിമുഖങ്ങളിലും വന്നു സംസാരിക്കുന്നത് .ഞങ്ങളെ അഭിമുഖങ്ങളിൽ വിളിക്കുന്നത് അവളെക്കുറിച്ച് ചോദിക്കാനും അവളെപ്പറ്റി കൂടുതൽ അറിയാനും ആണെന്ന് ഞങ്ങൾക്ക് നല്ല ബോധമുണ്ട് ,അവൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്നും താരങ്ങൾ അഭിമുഖത്തിൽ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments