Thursday, April 25, 2024
HomeMalayalamമെഹറിൻറെ അമ്മ, എൻറെ ഭാര്യ !! വിവാഹ വാർഷികനിറവിൽ സിജു വിൽസൺ

മെഹറിൻറെ അമ്മ, എൻറെ ഭാര്യ !! വിവാഹ വാർഷികനിറവിൽ സിജു വിൽസൺ

മലയാള സിനിമയിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് സിജു വിൽസൺ. പ്രേമം എന്ന ചിത്രത്തിലെ ഒറ്റ കഥാപാത്രം കൊണ്ട് സിജു മലയാളി മനസ്സുകൾ കീഴടക്കിയിരുന്നു ,കോമഡി കഥാപാത്രം വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന മലയാളത്തിലെ യുവ നടന്മാരിൽ ഒരാൾ കൂടിയാണ് സിജു വിൽസൺ. പ്രേമത്തിലെ ഒരൊറ്റ കഥാപാത്രം തന്നെ മലയാളികൾക്ക് ഇഷ്ടപ്പെട്ടതും അതുകൊണ്ട് തന്നെയാണ് .

ഇപ്പോൾ നടനായും നിർമ്മാതാവായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്, ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവാഹവാർഷികമാണ് എന്ന് താരം ആരാധകരോട് പറയുകയാണ് .ഈ അടുത്തായിരുന്നു മകളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്. മലയാളത്തിലെ സെലിബ്രിറ്റികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ആയിരുന്നു ഒന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്.

ഭാര്യയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കൊണ്ട് വിവാഹ വാർഷിക ആശംസകൾ പ്രിയേ.. എന്നായിരുന്നു താരം എഴുതിയത്, കൂടാതെ തൻറെ മകളുടെ അമ്മയ്ക്കും ഭാര്യക്കും ഒരുപാട് ആശംസകൾ എന്നും കുറിച്ചിട്ടുണ്ട്. നിരവധി പേരായിരുന്നു പോസ്റ്റിനു താഴെ കമൻറ് കളുമായി രംഗത്തെത്തിയത്. ഇരുവരും 2017 ൽ കൊച്ചിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത് ,കൊച്ചിയിൽ വച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സാന്നിധ്യത്തിൽ വച്ചായിരുന്നു വിവാഹം സംഘടിപ്പിച്ചത്.

2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ നായകനായി സിജോ മലയാള സിനിമയിലൂടെ വീണ്ടുംസജീവമാവുകയായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ,ആദി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments