Saturday, April 20, 2024
HomeMalayalamസ്ത്രീകളായ സംഗീത സംവിധായകരുടെ എണ്ണത്തിലുള്ള കുറവ്: സിത്താര കൃഷ്ണകുമാർ

സ്ത്രീകളായ സംഗീത സംവിധായകരുടെ എണ്ണത്തിലുള്ള കുറവ്: സിത്താര കൃഷ്ണകുമാർ

പിന്നണി ഗായികയായും നടിയായും നർത്തകിയായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സിതാര കൃഷ്ണകുമാർ .2021 ലെകേരള സംസ്ഥാന അവാർഡിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സിതാര സ്വന്തമാക്കിയിരുന്നു. മലയാളം സിനിമ സംഗീതസംവിധായകരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുകയാണെന്ന് താരം പറയുകയാണ്.

മലയാളത്തിൻറെ കാര്യം തന്നെ എടുത്തു നോക്കുകയാണെങ്കിൽ സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ വേറൊരു മാനമാണ് നൽകുന്നത്. അവരുടെ കഥപറച്ചിൽ രീതി തന്നെ വ്യത്യസ്തമാണ്. നമ്മുടെ പിന്നണിഗാനരംഗത്തേക്ക് നോക്കിയാൽ സംഗീതസംവിധായകരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത് ,സ്ത്രീകൾ മിക്കപ്പോഴും ഈയൊരു രംഗത്തേക്ക് കടന്നുവരുന്നത് കുറവാണ്, അവരും കടന്നുവരണമെന്ന് താരം പറയുന്നു.

സ്ത്രീധനത്തിന് പേരിൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന നിരവധി ആത്മഹത്യകളെ കുറിച്ചും കല്യാണത്തിന് ഒരുപാട് സ്വർണം ധരിക്കുന്നതും ധരിക്കാത്ത ആളുകളെക്കുറിച്ചും താരം വ്യക്തമാക്കി ,വിവാഹത്തിന് ഒരുപാട് സ്വർണം ധരിക്കുന്നത് കൊണ്ട് സമൂഹത്തിൽ വലിയ വില ഉണ്ടാകും എന്ന് വിചാരിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു .സ്ത്രീകൾക്ക് എപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്നും എന്നാൽ മാത്രമേ തങ്ങൾക്ക് ഒരു നിലപാട് ഉണ്ടാവുകയുള്ളൂ എന്നും താരം പറഞ്ഞു, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയ ശേഷം മാത്രം വിവാഹത്തെപ്പറ്റി ചിന്തിക്കണമെന്നും താരം കൂട്ടിച്ചേർത്തു .
സൂപ്പർ ഫോർ വേദിയിലെ കോമഡികൾ എന്നിവയെ കുറിച്ച് ഡൂൾ ടോക്കിൽ താരം സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments