Friday, April 19, 2024
HomeMalayalamപേരക്കുട്ടിയെയും കടത്തിവെട്ടി മമ്മൂട്ടിയുടെ ലുക്ക്! മിനുട്ടുകൾക്കുള്ളിൽ ആയിരക്കണക്കിന് കമൻറുകളുമായി പുതിയ ചിത്രം

പേരക്കുട്ടിയെയും കടത്തിവെട്ടി മമ്മൂട്ടിയുടെ ലുക്ക്! മിനുട്ടുകൾക്കുള്ളിൽ ആയിരക്കണക്കിന് കമൻറുകളുമായി പുതിയ ചിത്രം

കൊച്ചുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ ആശംസിച്ചുകൊണ്ട് മമ്മൂട്ടിയും സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്. കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട മാലാഖ അഞ്ച് വയസ്സ് തികയുന്നു എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ പങ്കുവെച്ചത് .

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് കുഞ്ഞു മറിയത്തിന് ആശംസകൾ നൽകി രംഗത്തെത്തിയത്. പേരക്കുട്ടിയുടെ സൗന്ദര്യത്തെയും കടത്തിവെട്ടിയാണ് മമ്മൂട്ടിയുടെ ലുക്ക് എന്നായിരുന്നു പലരും കമൻറുകൾ നൽകിയത് ,മിനിറ്റുകൾക്കുള്ളിൽ ആണ് ആയിരക്കണക്കിന് ആളുകൾ കമൻറുകൾ ആയി വന്നത്. പല പേജുകളിലും ഈ ചിത്രം വൈറലായി മാറിയിട്ടുണ്ട് ,ഇന്നലെ തന്നെ ദുൽഖർ സൽമാൻ ആശംസകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു..

മറിയത്തിന്റെ അഞ്ചാം ജന്മദിനമാണ് ഇന്ന് എന്നും, തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അവളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ ചേർത്തുകൊണ്ട് രസകരമായ കുറിപ്പ് ആയിരുന്നു താരം പങ്കുവെച്ചത് . മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ആയിരുന്നു കുഞ്ഞു മറിയത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. കുഞ്ഞിന്റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങൾ ദുൽഖർ പ്രേക്ഷകരുമായി പങ്കുവെക്കുന്നു ‘ അതുപോലെ തന്നെ മമ്മൂട്ടിയും കൊച്ചുമകളുടെ  ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments