Friday, March 29, 2024
HomeMalayalamസുധയെ കാണുമ്പോൾ മരിച്ചുപോയ ഭർത്താവ് തിരികെ വന്നത് പോലെ തോന്നും: കൊച്ചു മകളെക്കുറിച്ച് താരകല്യാൺ

സുധയെ കാണുമ്പോൾ മരിച്ചുപോയ ഭർത്താവ് തിരികെ വന്നത് പോലെ തോന്നും: കൊച്ചു മകളെക്കുറിച്ച് താരകല്യാൺ

മിനിസ്ക്രീൻ ലോകത്തെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും താര കല്യാണും. രണ്ടുപേരും സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വളരെ സജീവമായ താരങ്ങളാണ്, ഒരു പിടി നല്ല ചിത്രങ്ങളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും താര മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ,അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താര.ഭർത്താവ് രാജാറാം മരണപ്പെട്ട ശേഷം താരാകല്യാൺ നൃത്തരംഗത്ത് സജീവമല്ല, സൗഭാഗ്യ വെങ്കിടേശ് പ്രിയങ്കരിയായത് ഡബ്സ്മാഷ് ഷോകളിലൂടെയും ടിക് ടോക് വീഡിയോ കളിലൂടെയും ആയിരുന്നു.

അമ്മയെ പോലെ തന്നെ മകളും മികച്ച ഒരു നർത്തകിയാണ് . രണ്ടുപേരുടെയും കോംബോ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് ,സൗഭാഗ്യക്ക് കുഞ്ഞ് ജനിച്ചത് അടുത്തിടെ ആയിരുന്നു, മകളുടെ പേര് സുദർശന എന്നാണ്, ഡാൻസറിയ അർജു നെ ആണ് വിവാഹം കഴിച്ചത്.

ഇപ്പോഴിതാ അമൃത ചാനലിലെ റെഡ് കാർപെറ്റ് എന്ന ഷോയിലൂടെ താരയും അമ്മ സുബ്ബലക്ഷ്മിയും പങ്കെടുത്ത അഭിമുഖമാണ് വൈറലാകുന്നത് ,തൻറെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് സൗഭാഗ്യ എന്നായിരുന്നു താരാകല്യാൺ പറഞ്ഞത്. ഭർത്താവിനെക്കാളും കഴിഞ്ഞു ഉയരത്തിലായിരുന്നു മകളുടെ സ്ഥാനം, പക്ഷേ ഇപ്പോൾ അതിനേക്കാൾ ഉയരത്തിൽ കൊച്ചുമകൾ സുദർശന വന്നിരിക്കുകയാണ് എന്നായിരുന്നു താരാകല്യാൺ പറഞ്ഞത്,

മരിച്ചു പോയ ഭർത്താവിനെ പോലെയാണ് കൊച്ചുമകളെ കാണുമ്പോൾ തനിക്ക് തോന്നാറുള്ളത്, പലപ്പോഴും അവൾ കരയുമ്പോൾ താൻ എടുക്കുമ്പോൾ പെട്ടെന്ന് കരച്ചിൽ നിർത്തും. ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് താനുമായി നിരവധി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു, അന്നൊന്നും തനിക്ക് ഒന്നും വിട്ടു തന്നിരുന്നില്ല, എന്നാൽ ഇപ്പോൾ മകൾ സുദർശന വന്നതോടുകൂടി എല്ലാം തനിക്ക് ദൈവം വിട്ടുനിൽക്കുകയാണ് എന്നായിരുന്നു താരാകല്യാൺ അഭിമുഖത്തിലൂടെ പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments