Wednesday, November 29, 2023
HomeMalayalamFilm Newsഡെയർഡെവിൾ ചാരനായി നിഖിൽ: 'സ്‌പൈ' ടൈറ്റിൽ ലുക്ക് പുറത്ത്

ഡെയർഡെവിൾ ചാരനായി നിഖിൽ: ‘സ്‌പൈ’ ടൈറ്റിൽ ലുക്ക് പുറത്ത്

ഒരു കംപ്ലീറ്റ് ആക്ഷൻ പാക്ക്ഡ് ത്രില്ലറായ ഏറ്റവും പുതിയ ചിത്രം സ്‌പൈ’ ടൈറ്റിൽ ലുക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.ചരൺ തേജ് ഉപ്പളപതി സിഇഒ ആയ എഡ് എൻട്രൈൻമെന്റിന്റെ ബാനറിൽ കെ രാജ ശേഖർ റെഡ്ഡി നിർമ്മിച്ച് ഗൂഡചാരി, എവരു, എച്ച്ഐടി ഫെയിം എഡിറ്റർ ഗാരി ബിഎച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കേന്ദ്രകഥാപാത്രം ആകുന്നത് യുവ നായകൻ നിഖിൽ സിദ്ധാർത്ഥ ആണ്. അദ്ദേഹത്തിൻറെ പത്തൊമ്പതാമത്തെ ചിത്രമാണ് ” SPY”.
തികച്ചും വ്യത്യസ്തമായ അവതരണത്തിലും കഥാപാത്രത്തിലും പ്രത്യക്ഷപ്പെടുന്ന നിഖിലിന്റെ ആദ്യ പാൻ ഇന്ത്യ റിലീസാണ് എന്ന പ്രത്യേകത കൂടിയുണ്ട് . ചിത്രം 2022 ദസറക്ക് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു ,കൂടാതെ ചിത്രം പുറത്തിറങ്ങുന്നത് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ആയാണ്.

നിർമ്മാതാവ് കെ രാജ ശേഖർ റെഡ്ഡിയുടെതാണ് ചിത്രത്തിൻറെ കഥ.എഡിറ്റർ-ഗാരി ബിഎച്ച്.
ഒരു കംപ്ലീറ്റ് ആക്ഷൻ-പാക്ക്ഡ് സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹോളിവുഡിലെ ജൂലിയൻ അമരു എസ്ട്രാഡയാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആക്ഷൻ സീക്വൻസുകളുടെ മേൽനോട്ടം വഹിക്കുന്നു. ശ്രീചരൺ പകല ചിത്രത്തിന് വേണ്ടി ശബ്ദട്രാക്ക് ഒരുക്കുന്നു. അർജുൻ സൂരിസെറ്റി കലാവിഭാഗം കൈകാര്യം ചെയ്യുന്നു, കൂടാതെ രവി ആന്റണി പ്രൊഡക്ഷൻ ഡിസൈനർ ആണ്.
മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അഭിനവ് ഗോമതം, സന്യ താക്കൂർ, ജിഷു സെൻഗുപ്ത, നിതിൻ മേത്ത, രവി വർമ്മ എന്നിവരാണ്.പി ആർ ഒ ആയി പ്രവർത്തിക്കുന്നത് എ എസ് ദിനേശ്,ശബരി എന്നിവരാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments