Friday, March 29, 2024
HomeMalayalamപാട്ടിൻറെ വഴികളിലും ജീവിതത്തിലും കൂട്ടായി ഒരാൾ കൂടി!!! ഗായകൻ ശ്രീനാഥ് വിവാഹിതനാകുന്നു

പാട്ടിൻറെ വഴികളിലും ജീവിതത്തിലും കൂട്ടായി ഒരാൾ കൂടി!!! ഗായകൻ ശ്രീനാഥ് വിവാഹിതനാകുന്നു

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ശ്രീനാഥ്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. 2 ദിവസം മുന്പായിരുന്നു താരത്തിന് റ വിവാഹ നിശ്ചയം കഴിഞ്ഞത് .ജീവിതസഖി അശ്വതി യോടൊപ്പം നിൽക്കുന്ന ചിത്രങ്ങളായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മികച്ച ഗാനങ്ങൾ പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ ശ്രീനാഥ് ഇപ്പോൾ പിന്നണി ഗാനരംഗത്ത് സജീവമാണ്.

പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള നാട്ടിൻപുറമായ മണ്ണൂർ സ്വദേശിയാണ് താരം. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലും ലൈറ്റ് മ്യൂസിക്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി നിരവധി മേഖലകളിൽ താരം സമ്മാനങ്ങൾ കരസ്ഥമാക്കി അതിലൂടെയാണ് റിയാലിറ്റി ഷോയിലേക്ക് വന്നത് .ഗായകനായും സംഗീത സംവിധായകനായും താരം ഇപ്പോൾ മലയാള സിനിമയിൽ നിറയുകയാണ് , ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് ആശംസകളുമായി എത്തിയത് നിരവധി ആരാധകരാണ് .

പത്തൊമ്പതാമത്തെ വയസ്സിൽ ആണ് താരം റിയാലിറ്റിഷോയിൽ വരുന്നത് ,അതിൽ ഒരുപാട് ലെവലുകൾ തരണം ചെയ്തു കൊണ്ടാണ് അവസാനം വരെ എത്തിയത് .
ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയി. അത് എന്റെ സംഗീത ജീവിതത്തിന് മധുരതരമായ ലോഞ്ച് ആയിരുന്നുവെന്ന് ശ്രീനാഥ് അഭിമുഖങ്ങളിൽ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്, അവതാരികയായ രഞ്ജിനി ഹരിദാസിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ശ്രീനാഥ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments