Tuesday, April 23, 2024
HomeMalayalamകൂട്ടുകാരിയുടെ പ്രിയപ്പെട്ട ദിവസം ആഘോഷമാക്കി ശ്രിന്ദയും !!! ചിത്രങ്ങൾ ഇതാ

കൂട്ടുകാരിയുടെ പ്രിയപ്പെട്ട ദിവസം ആഘോഷമാക്കി ശ്രിന്ദയും !!! ചിത്രങ്ങൾ ഇതാ

മലയാളത്തിൻറെ പ്രിയപ്പെട്ട നടി മൈഥിലിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്, ആർക്കിടെക്റ്റായ സമ്പത്താണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്.  വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും എന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

വിവാഹത്തിൽ സജീവമായി പങ്കെടുത്ത മറ്റൊരു താരം ശ്രിന്ദ ആയിരുന്നു, മൈഥിലിയും ശ്രിന്നയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ,സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന ശ്രിന്ദയുടെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് മൈഥിലി. തൻറെ കൂട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തിൽ സജീവമായി നടി കം പങ്കെടുത്തിരുന്നു. ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നുണ്ട് .വിവാഹത്തിന് മേക്കപ്പ് ചെയ്തത് ഉണ്ണി പി എസ് എന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു, നിരവധി സെലിബ്രിറ്റികളുടെ വിവാഹത്തിനും നിരവധി ചടങ്ങുകൾക്കും ഉണ്ണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഉണ്ണിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹത്തിന് ചിത്രങ്ങൾ ആദ്യം പുറത്ത് വന്നത്.

മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജികേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്,  തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി താരം ഒരു ഗായിക കൂടിയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് താരത്തിന് ഇപ്പോൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments