Tuesday, March 19, 2024
HomeMalayalamFilm Newsസ്ഥിരം കൊച്ചി ഭാഷ, ആവർത്തനങ്ങൾ മാറ്റാൻ ആഗ്രഹമുണ്ട്: മനസ്സ് തുറന്ന് നടി ശ്രിന്ദ

സ്ഥിരം കൊച്ചി ഭാഷ, ആവർത്തനങ്ങൾ മാറ്റാൻ ആഗ്രഹമുണ്ട്: മനസ്സ് തുറന്ന് നടി ശ്രിന്ദ

‘തമാശ വളരെ എളുപ്പം വഴങ്ങുന്ന നടി ‘ ശ്രിന്ദയെ കുറിച്ച് മലയാളികൾക്ക് ഓർമ്മ വരുന്ന ആദ്യത്തെ കാര്യം ഇതായിരിക്കും. 1983 എന്ന ചിത്രത്തിലൂടെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം 45 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. സിനിമ ജീവിതത്തെക്കുറിച്ച് താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.

പ്രമുഖ സംവിധായകർക്കൊപ്പം അഭിനയിക്കാൻ തനിക്ക് വളരെയധികം താല്പര്യമുണ്ട് , അടൂർ സാറിനൊപ്പം ഷാജി എൻ കരുൺ സാറിനൊപ്പവും പ്രവർത്തിക്കാൻ സാധിച്ചത്  ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു , സീനിയർ സംവിധായകർക്കൊപ്പം അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും സമ്മതിക്കുമെന്ന് നടി അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.

അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തൻറെ പ്രിയപ്പെട്ടവയാണ്. പക്ഷേ ഏറ്റവുമിഷ്ടം അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമാണ്. പലപ്പോഴും കൊച്ചി ഭാഷ കൈകാര്യം ചെയ്യുന്ന നടി എന്നൊരു ലേബൽ തനിക്ക് കിട്ടിയിട്ടുണ്ട് ,പല കഥാപാത്രങ്ങളും കൊച്ചി സ്ലാങ്ങിൽ ഉള്ളവ തന്നെയാണ് ,പക്ഷേ അത്തരത്തിലുള്ള കഥാപാത്രം ചെയ്യുമ്പോൾ ആവർത്തനം ഉണ്ടെന്ന് പലരും പറയാറുണ്ട് ,പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല, അവസരങ്ങൾ മാറ്റി കിട്ടുമ്പോൾ മാത്രമേ തനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളു , വ്യത്യസ്ത തരം വേഷങ്ങളും ഭാഷകളും ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും താരം മനസ്സുതുറന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments