തൊണ്ണൂറുകളുടെ കാലത്ത് ഉർവശിയും ശോഭനയും ഒക്കെ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി സുചിത്രയും മലയാള സിനിമയിൽ സജീവമായത്. നായികയായും സഹോദരിയായും ഭാര്യയായും ഒക്കെ സുചിത്ര മലയാള സിനിമയിൽ സജീവമായി വന്നിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം സുചിത്ര അഭിനയിച്ചിട്ടുമുണ്ട്. വിവാഹത്തിനുശേഷം താരം അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയാണ്. ഇപ്പോൾ ഈയടുത്ത് ജഗദീഷിന് നൽകിയ ഒരു അഭിമുഖത്തിൽ താരം അഭിനയ ജീവിതത്തെ കുറിച്ചും സ്വകാര്യ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.അമേരിക്കയിലാണ് സുചിത്ര ഇപ്പോൾ സ്ഥിരതാമസം ,താരത്തിന് ഒരു മകളാണുള്ളത് .പേര് നേഹ, ഭർത്താവ് മുരളി ഒരു ഐടി ഉദ്യോഗസ്ഥനാണ്.
കരുത്തുറ്റ ഒരു കഥാപാത്രങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെങ്കിലും മലയാള സിനിമയും ആരാധകരും തന്നെ എന്നും സ്നേഹിച്ചിട്ടേഉള്ളൂ എന്ന സുചിത്ര പറയുന്നു ,അന്നത്തെ കാലത്ത് ഒരുപാട് ആരാധകരും തനിക്കുണ്ടായിരുന്നു ,ചില ആരാധകർ തനിക്ക് വീട്ടിലേക്ക് കത്തുകളും അയച്ചിട്ടുണ്ടായിരുന്നു , അച്ഛൻ ഭയങ്കര സ്ട്രീക്ട് ആയ ഒരു വ്യക്തിയാണ് ,പോസ്റ്റുമാൻ കൊണ്ടു വരുന്ന കത്തുകൾ അച്ഛൻ വായിച്ചു നോക്കിയ ശേഷം മാത്രമേ എനിക്ക് തരുക ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചില കത്തുകൾ ഒക്കെ അച്ഛൻ മാറ്റിവെക്കുകയും ചെയ്യുമായിരുന്നു, കൂടുതൽ ഇമോഷൻസ് ആയി എഴുതുന്ന കത്തുകളായിരുന്നു അച്ഛൻ കാണിക്കാതിരുന്നത്. വർഷങ്ങൾക്കു ശേഷം വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അച്ഛൻറെ റൂമിൽ കത്തുകൾ കാണാനിടയായത്. പിന്നീട് വായിക്കാൻ തോന്നിയിട്ടില്ല എന്നും സുചിത്ര പറയുന്നു.
കൂടാതെ കാസർഗോഡ് അന്നത്തെ കാലത്ത് തൻറെ പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു ,അതൊക്കെ തനിക്ക് ശരിക്കും ചമ്മൽ ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു ,അവരെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ഒക്കെ ഫാൻസ് അസോസിയേഷനുകൾ നടത്തിയിട്ടുമുണ്ട്, ഇന്ന് ആലോചിക്കുമ്പോൾ അവരെയൊക്കെ കൂടുതൽ പ്രോത്സാഹിപ്പിക്കാം ആയിരുന്നു എന്ന് തോന്നുന്നു എന്നു സുചിത്ര കൂട്ടിച്ചേർത്തു.