Saturday, April 20, 2024
HomeMalayalamലവ് യു ഉമ്മച്ചി! സ്പെഷ്യൽ ഡേയ്ക്ക് ഉമ്മച്ചിയെ കെട്ടിപ്പിടിച്ച് ദുൽഖർ സൽമാൻ

ലവ് യു ഉമ്മച്ചി! സ്പെഷ്യൽ ഡേയ്ക്ക് ഉമ്മച്ചിയെ കെട്ടിപ്പിടിച്ച് ദുൽഖർ സൽമാൻ

മലയാള സിനിമയുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാന്റെത്.താരത്തിന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ശ്രദ്ധേയമാകാറുണ്ട് .ഇപ്പോഴിതാ ദുൽഖർ സൽമാനും’അമ്മ സുൽഫത്ത് ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഉമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ദുൽഖർ നിൽക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി പങ്കുവച്ചിരിക്കുന്നത്. ഉമ്മച്ചിയുടെ പിറന്നാളാണ് എന്നായിരുന്നു ദുൽഖർ പങ്കുവെച്ചത് .നിരവധി പേർ ആയിരുന്നു താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മമ്മൂട്ടിക്കും സുൽഫത്തിനും രണ്ടു മക്കളാണുള്ളത് ,ദുൽഖർ സൽമാനും സുറുമി യും.

മമ്മൂട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് സുൽഫത്ത് എന്ന് മിക്കപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട് ,സന്തോഷ നിമിഷങ്ങളിൽ പല തീരുമാനങ്ങളും എടുത്താനും തന്നോടൊപ്പം എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഒരു വ്യക്തിയാണ് ഭാര്യ എന്ന് അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ദുൽഖർ സൽമാനും മമ്മൂട്ടിയും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഒക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ദുൽഖറിൻറെ മകൾ പ്രേക്ഷകരുടെ പ്രിയങ്കരിയായ കുട്ടി താരമാണ്. പെരുന്നാളിന് എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments