തമിഴകത്തിലെ പ്രിയപ്പെട്ട സംവിധായകൻ ബാലയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുപൂർത്തിയാക്കിയിരിക്കുന്നത്.സിനിമക്കായി പണിത വീടുകള്‍ പൊളിച്ചു മാറ്റാതെ മത്സ്യ തൊഴിലാളികള്‍ക്ക് നല്കി നടന് സൂര്യ വാർത്തകളിൽ ഇപ്പോൾ ഇടം പിടിക്കുകയാണ്. ഇതിനുമുമ്പും നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ചെയ്ത് സൂര്യ തമിഴ് നാടിൻറെ കൈയ്യടി നേടിയിട്ടുണ്ട്. ബാലയുടെ സംവിധാനത്തില്‍ കടല്‍ പശ്ചാത്തലമായി ഒരുങ്ങുന്ന പുതിയ സിനിമക്കായി കടൽത്തീരത്ത് ഇട്ട സെറ്റാണ് പൊളിച്ചുകളയാതെ മത്സ്യതൊഴിലാളികള്‍ക്ക് തന്നെ നല്കി താരം മാതൃകയായത്.
ചിത്രത്തിനായി കന്യാകുമാരിയിൽ ആണ് വലിയൊരു ഗ്രാമം തന്നെ പ്രൊഡക്ഷൻ സൃഷ്ടിച്ചിരുന്നത് ,ഷൂട്ടിംഗ് പൂർത്തിയായാൽ സെറ്റ് പൊളിച്ചു നീക്കുകയായിരുന്നു സാധാരണ പതിവ്, പക്ഷേ ഇതിനു പകരമാണ് സെറ്റ് നിർമ്മിച്ച വീടുകൾ പാവങ്ങൾക്ക് നൽകി ഇവർ മാതൃകയായത്, വലിയ മുതൽ മുടക്കിലാണ് ഈ സെറ്റ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യക്കാർ വീട് കൈവിട്ടു നൽകിയാണ് സൂര്യ വാർത്തകളിൽ ഇടം പിടിച്ചത്.
ഇതുപോലെ നിരവധി പ്രവർത്തനങ്ങൾ ചെയ്ത് സൂര്യ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന് ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങളാണ് പലർക്കും ലഭിക്കുന്നത്. അതുപോലെ തന്നെ സൂര്യയുടെ ഭാര്യയായ ജ്യോതികയും സഹോദരനായ നടൻ കാർത്തിക്കും സന്നദ്ധ സംഘടനയുടെ അംഗമാണ് .
Recent Comments