Friday, April 19, 2024
HomeMalayalamFilm Newsതബു വീണ്ടും ഹോളിവുഡിലേക്കോ? നല്ലത് വന്നാൽ, എന്തുകൊണ്ട് ചെയ്തൂടാ! തുറന്നടിച്ച് നടി

തബു വീണ്ടും ഹോളിവുഡിലേക്കോ? നല്ലത് വന്നാൽ, എന്തുകൊണ്ട് ചെയ്തൂടാ! തുറന്നടിച്ച് നടി

തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിന്ന് ശേഷം ബോളിവുഡിലേക്ക് ചുവടുറപ്പിച്ച താരമായിരുന്നു തബു. കാർത്തിക ആരേലും കിയാര അദ്വാനിയും ഒരുമിക്കുന്ന ഭൂൽ ഭുലയ്യ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രം 2022 മെയ് 22 നാണ് റിലീസ് ചെയ്യുന്നതായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തബുവിൻറെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണിത്. ബോളിവുഡിന് പുറമേ ഹോളിവുഡിലും അഭിനയിച്ച് നടി ശ്രദ്ധ നേടിയിട്ടുണ്ട്.

ദി നെയിംസേക്ക് എന്ന ചിത്രത്തിലൂടെ അവർ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചു, അതിനുശേഷം ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലും അഭിനയിച്ചു, ചിത്രം നാല് ഓസ്കറുകൾ നേടി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പിന്നീട് എന്തുകൊണ്ട് ഹോളിവുഡിൽ അഭിനയിക്കുന്നില്ല എന്ന ചോദ്യത്തിന് തബു ഇപ്പോഴിതാ ഉത്തരം നൽകുകയാണ് .അന്താരാഷ്ട്ര സിനിമകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നാണ് താരം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈ വർഷം തനിക്ക് വന്നത് അഞ്ച് ചിത്രങ്ങളുടെ ഓഫറുകൾ ആയിരുന്നു ,എന്നാൽ തനിക്ക് ഒന്നും എടുക്കാൻ സാധിച്ചില്ല. ഹോളിവുഡിൽ നിന്നും നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും അതിൽ കമ്മിറ്റ് ചെയ്യുമെന്ന് നടി പറഞ്ഞു.

ഇന്ത്യൻ താരങ്ങൾക്ക് ഹോളിവുഡിൽ ലഭിക്കുന്ന വേഷങ്ങൾ വളരെ വ്യത്യസ്തത നിറഞ്ഞതാണ്, നിർഭാഗ്യവശാൽ കോവിഡ് വന്നതുകൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, വീണ്ടും എല്ലാം തിരിച്ചെത്തുമെന്നും അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായി തബു കൂട്ടിച്ചേർത്തു.അതേസമയം, നസീറുദ്ദീൻ ഷാ, കങ്കണ സെൻ ശർമ്മ, അർജുൻ കപൂർ, രാധിക മദൻ എന്നിവർ അഭിനയിക്കുന്ന കുട്ടേയിൽ അവർ അടുത്തതായി അഭിനയിക്കുമെന്നും അറിയിച്ചു , നെറ്റ്ഫ്ലിക്സ് സ്പൈ ത്രില്ലർ ചിത്രമായ ഖുഫിയയിൽ ഒരു പ്രധാന കഥാപാത്രത്തെ തബു ചെയ്യുന്നുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments