Saturday, April 20, 2024
HomeMalayalamബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിൽ കാൻ റെഡ് കാർപെറ്റിൽ തിളങ്ങി തമന്ന ഭാട്ടിയ!!

ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിൽ കാൻ റെഡ് കാർപെറ്റിൽ തിളങ്ങി തമന്ന ഭാട്ടിയ!!

കാൻ 2022 ആഘോഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. 75-ാമത് കാൻ റെഡ് കാർപെറ്റിൽ നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ ആണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ഫെസ്റ്റിവലിനായി അണിഞ്ഞൊരുങ്ങിയ ഏറ്റവും പുതിയ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഫ്രാൻസിൽ നിന്നുള്ള തന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കൊണ്ടിരിക്കുകയാണ്. മോണോക്രോം ബോഡി ഫിറ്റിൽ തയ്യാറാക്കിയ ഗൗണിൽ തമന്ന സുന്ദരിയായി കാണപ്പെടുന്നു. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിലെ എ-ലീഗ് ഓഫ് ഫാഷനിസ്റ്റുകളിൽ ചേരുന്ന തമന്നയുടെ റെഡ് കാർപെറ്റ് ലുക്ക് ഫാഷൻ ലോകത്തും ഇടംപിടിച്ചു. മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണാണ് ധരിച്ചത് .

ശാലീന നാഥാനിയാണ് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. നടിയുടെ മേക്കപ്പും ശ്രദ്ധേയമായിട്ടുണ്ട് ,ഡയമണ്ട് കമ്മലുകൾ ഉപയോഗിച്ച് ആക്സസറിസ് ചെയ്തു.ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചത്, നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറ് കളുമായി എത്തിയത്. ബോളിവു സിൻറെ പ്രിയപ്പെട്ട നടി ദീപിക പദുക്കോണിന്റെയും ലുക്കും വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു. തമന്ന ഭാട്ടിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനിൽ രവിപുടിയുടെ F3: ഫൺ ആൻഡ് ഫ്രസ്‌ട്രേഷനാണ്. ചിത്രം2022 മെയ് 27 ന് റിലീസ് ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments