Saturday, May 11, 2024
HomeMalayalamഇതാര് ഫോട്ടോകോപ്പി അനിയനോ !വ്യത്യസ്ത വീഡിയോയുമായി തമന്ന ഭാട്ടിയ

ഇതാര് ഫോട്ടോകോപ്പി അനിയനോ !വ്യത്യസ്ത വീഡിയോയുമായി തമന്ന ഭാട്ടിയ

തെന്നിന്ത്യൻ സിനിമാ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന താരമാണ്തമന്ന ഭാട്ടിയ.
അടുത്തിടെയായി നടി ബോളിവുഡ് പ്രൊജക്റ്റുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ചുവന്ന പരവതാനിയിലൂടെ നടന്ന് അതിശയകരമായ വസ്ത്രങ്ങളുമായി ഫാഷൻ ലോകത്തും താരം ഇടംപിടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കു വെച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.തമന്ന തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പച്ച സാരി ധരിച്ചിരിക്കുന്നതായി കാണാം, വസ്ത്രം മാറാനുള്ള മുറിയിലേക്ക് പോയി, ശേഷം വാതിൽ വീണ്ടും തുറക്കുമ്പോൾ സുന്ദരിയായ പെൺകുട്ടിയല്ല, പച്ച വസ്ത്രം ധരിച്ച ഒരു പുരുഷനെ കാണാം ഇത് രണ്ടും നടി തന്നെയാണ്. ഈ വീഡിയോ സമയം കൊണ്ടാണ് വൈറലായത്.

സിനിമ മേഖലയിൽ സജീവമാകുന്നതിന് മുൻപ് താരം ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. 2009 പുറത്തിറങ്ങിയ സൂര്യ കേന്ദ്ര കഥാപാത്രമായഅയൻ എന്ന ചിത്രമായിരുന്നു താരത്തിന് ബ്രേക്ക് നൽകിയത്. പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ , ദേവി , സ്കെച്ച് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments