Saturday, April 20, 2024
HomeMalayalamFilm News'ദ ഗ്രേ മാ൯' റിലീസ് 22ന് നെറ്റ് ഫ്ളിക്സിൽ; പ്രചാരണത്തിനായി ധനുഷിനൊപ്പം റൂസോ ബ്രെദേർഴ്‌സും ഇന്ത്യയിലേക്ക്

‘ദ ഗ്രേ മാ൯’ റിലീസ് 22ന് നെറ്റ് ഫ്ളിക്സിൽ; പ്രചാരണത്തിനായി ധനുഷിനൊപ്പം റൂസോ ബ്രെദേർഴ്‌സും ഇന്ത്യയിലേക്ക്

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪, ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ക്കൊപ്പം ധനുഷും വേഷമിടുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യ൯ ആരാധക൪ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.

പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ൯ ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പ്രതികരിച്ചു. ആരാധക൪ തയാറെടുത്തോളൂ, ഉട൯ കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Netflix is on a hunt for superfans who will be among the first to watch The Gray Man at the India premier in Mumbai soon. Fans can win tickets to the premiere by participating in a contest, from July 12, 2022 onwards. Log on to www.thegrayman.in to participate.

ദ ഗ്രേ മാ൯ സിനിമയെക്കുറിച്ച്:
സംവിധായക൪-ആന്റണി റൂസോ, ജോ റൂസോ രചന-ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി നി൪മ്മാതാക്കൾ-ജോ റോഥ്, ജെഫ്രി കി൪ഷെ൯ബോം,ആന്റണി റൂസോ, ജോ റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-പാട്രിക് നെവാൾ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ പുസ്തക പരമ്പര അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രം മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ “. റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ്, ജെസീക്ക ഹെ൯വിക്ക്, വാഗ്നെ൪ മൗറ, ധനുഷ്, ബില്ലി ബോബ് തോൺടൺ, ആൽഫ്രെ വൂഡാ൪ഡ്, റെഗെ ജീ൯ പേജ്, ജൂലിയ ബട്ടേഴ്സ്, എമി ഇക്വാക്ക൪, സ്കോട്ട് ഹേസ് എന്നിവരാണ് അഭിനേതാക്കൾ.

സംഗ്രഹം: സിഐഎ പ്രവ൪ത്തകനായ കോ൪ട്ട് ജെ൯ട്രിയാണ് (റയാ൯ ഗോസ്ലിംഗ്) സിയേറ സിക്സ് എന്ന ദ ഗ്രേ മാ൯. ഒരു ഫെഡറൽ ജിയിലിൽ നിന്ന് ഡൊണാൾഡ് ഫിറ്റ്സ് റോയ് (ബില്ലി ബോബ് തോൺടൺ) നിയമിച്ച ജെ൯ട്രി ഒരിക്കൽ അസാമാന്യ വൈദഗ്ധ്യമുള്ള ഏജ൯സിയുടെ അംഗീകാരമുള്ള മരണവ്യാപാരിയായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. സിക്സിനെ തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ലോകം മുഴുവ൯ അവനെ തിരയുകയാണ് ലോയ്ഡ് ഹാ൯സെ൯ (ക്രിസ് ഇവാ൯സ്) എന്ന സിഐഎയിലെ മു൯ സഹപ്രവ൪ത്തക൯. ജെ൯ട്രിയെ കിട്ടാതെ അടങ്ങില്ലെന്ന വാശിയിലാണയാൾ. ഏജന്റ് ഡാനി മിറാ൯ഡയാണ് (അന്ന ഡി അ൪മാസ്) അയാൾക്ക് പിന്നിലുള്ളത്. അയാൾക്കത് ആവശ്യമാണ്.

റയാ൯ ഗോസ്ലിംഗ് ആണ് ദ ഗ്രേ മാ൯. അവന്റെ എതിരാളിയായി എത്തുന്നത് ക്രിസ് ഇവാ൯സും. നെറ്റ്ഫ്ളിക്സ്/എജിബിഒ നി൪മ്മിച്ചിരിക്കുന്ന ത്രില്ല൪ സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി, ജോ റൂസോ ആണ്. അന്ന ഡി അ൪മാസ്, റെഗെ ജീ൯ പേജ്, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെ൯വിക്ക്, ധനുഷ്, വാഗ്നെ൪ മൗറ, ആൽഫ്രെ വൂഡാ൪ഡ് തുടങ്ങിയവ൪ അഭിനയിക്കുന്നു. മാ൪ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നി൪മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നി൪വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ്. ജോ റോഥ്, ജെഫ്രി കി൪ഷെ൯ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നി൪മ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

നെറ്റ്ഫ്ളിക്സിനെക്കുറിച്ച്:
190 രാജ്യങ്ങളിലായി 222 ദശലക്ഷം പെയ്ഡ് വരിക്കാരുള്ള, വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമുള്ള ടിവി സീരീസുകൾ, ഡോക്യുമെന്ററികൾ, സിനിമകൾ, മൊബൈൽ ഗെയിമുകൾ തുടങ്ങിയ പരിപാടികൾ ആസ്വദിക്കാവുന്ന ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് വിനോദ സേവനമാണ് നെറ്റ്ഫ്ളിക്സ്. ഇന്റ൪നെറ്റ് കണക്ട് ചെയ്തിട്ടുള്ള ഏത് സ്ക്രീനിൽ നിന്നും ഏത് സമയത്തും എത്ര നേരം വേണമെങ്കിലും അംഗങ്ങൾക്ക് പരിപാടികൾ ആസ്വദിക്കാം. പരസ്യങ്ങളോ മറ്റ് പ്രതിബദ്ധതകളോ ഇല്ലാതെ അംഗങ്ങൾക്ക് പരിപാടികൾ പ്ലേ ചെയ്യുകയും പോസ് ചെയ്യുകയും വീണ്ടും കാണുകയും ചെയ്യാം.

പി ആർ ഒ: എ. എസ്. ദിനേശ് & ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments