Thursday, April 25, 2024
HomeMalayalamFilm Newsമൂന്നു വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല!!! ഗംഭീര പ്രതികരണമായി 'തുറമുഖം ' ട്രെയ്‌ലർ

മൂന്നു വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല!!! ഗംഭീര പ്രതികരണമായി ‘തുറമുഖം ‘ ട്രെയ്‌ലർ

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. നീണ്ട നാളുകളായി ആരാധകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 3നാണ് ചിത്രം തീയറ്ററുകളിൽപ്രദർശനത്തിനെത്തുന്നത്. നിവിൻപോളി ചിത്രത്തിൽ വിവിധതരം ഗെറ്റപ്പുകളിൽ ആയിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്, ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

1962 കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പാ തൊഴിൽ വിഭജന സമ്പ്രദായവും ഇതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ സമരവും ഒക്കെയാണ് ചിത്രത്തിലെ പ്രമേയം, നിവിൻ പോളിയെ കൂടാതെ ചിത്രത്തിൽ ജോജുജോർജ് ,ഇന്ദ്രജിത്ത് തുടങ്ങി മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്, നടി പൂർണിമ ഇന്ദ്രജിത്ത് വീണ്ടും സജീവമാകുന്ന ചിത്രംകൂടിയാണ് തുറമുഖം.1920കളിൽ നിന്നാണ് ചിത്രത്തിൻറെ കഥ ആരംഭിക്കുന്നത്.

അതിനുശേഷം 40 കളിലേക്കും അൻപതുകളിലും കഥയുടെ പ്രമേയം മാറും, യൂണിയൻ നേതാക്കളുടെയും മുതലാളിമാരുടെയും മാഫിയയുടെയും പോരാട്ടമാണ് ചിത്രത്തിലുട നീളംഉൾപ്പെടുത്തിയിരിക്കുന്നത്.നാടിൻറെ അതിജീവനത്തിന്റെ കഥയാണ് തുറമുഖം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ,എന്തായാലും ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത് ,ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് എന്നാണ് ആരാധകർ കമൻറുകൾ ലൂടെ അറിയിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments