Tuesday, April 16, 2024
HomeMalayalamമനസ്സിനോളം സൗന്ദര്യം മറ്റൊന്നിനുമില്ല; മൂന്ന് സുന്ദരിമാരെ അണിനിരത്തി ടിടി ദേവസി ജ്വല്ലറിയുടെ പുതിയ ക്യാമ്പയിന്‍

മനസ്സിനോളം സൗന്ദര്യം മറ്റൊന്നിനുമില്ല; മൂന്ന് സുന്ദരിമാരെ അണിനിരത്തി ടിടി ദേവസി ജ്വല്ലറിയുടെ പുതിയ ക്യാമ്പയിന്‍

നിറവും ശരീരസൗന്ദര്യവും എല്ലാം നോക്കിയായിരുന്നു ഒരുകാലത്ത് പരസ്യ ചിത്രങ്ങളില്‍ ആളുകളെ തിരഞ്ഞെടുത്തത്. ഇപ്പോഴും അതില്‍ വലിയ മാറ്റം വന്നു എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അതില്‍ നിന്നെല്ലാം ഇപ്പോള്‍ മാറി ചിന്തിച്ചിരിക്കുകയാണ് ടിടി ദേവസി ജ്വല്ലറി. പുതിയ #ImPerfect ക്യാമ്പയിന്‍ ഒരുക്കിക്കൊണ്ടാണ് ടിടി ദേവസി ജ്വല്ലറി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മൂന്നു സുന്ദരിമാരാണ് ടിടിയുടെ ഏറ്റവും പുതിയ ക്യാമ്പയിന്‍ അണിനിരന്നത്.

സൗന്ദര്യം ശരീരത്തിന് അല്ല അത് മനസ്സിനാണ്. ഓരോ മനസ്സുകള്‍ക്കും ഓരോ സൗന്ദര്യമുണ്ട്. എന്നാല്‍ നിറത്തിന്റെ പേരില്‍ ഇന്നും വിവേചനം കാണിക്കുന്നവരും ഉണ്ട്. കാലം എത്ര മുന്നോട്ടു പോയാലും ചിലരൊക്കെ മെലിഞ്ഞവരെയും തടിച്ചവരെയും കറുത്തവരെയും വെളുത്തവരെ എല്ലാം വേര്‍തിരിച്ചു കാണുന്നു.

പലപ്പോഴും ഈ ചിന്തകള്‍ കാരണം പലര്‍ക്കും ആഗ്രഹിച്ച മേഘലയില്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി ചിന്തിച്ചിരിക്കുകയാണ് ടിടി ദേവസി ജ്വല്ലറി, ടിടിയുടെ പുതിയ ക്യാമ്പയിന്‍ കണ്ട് ചിലരെങ്കിലും മാറി ചിന്തിക്കും എന്നതില്‍ സംശയം ഇല്ല.

നാഷണല്‍ പരസ്യ ചിത്രങ്ങളില്‍ തിളങ്ങുന്ന പ്രാര്‍ത്ഥന ജഗന്‍ , റോസിലിന്‍ രാജ് അപൂര്‍വ രമ്പേല്‍ തുടങ്ങിയവരാണ് ടി.ടിയുടെ ഏറ്റവും പുതിയ ഡിസൈനര്‍ കളക്ഷനുകള്‍ അണിഞ്ഞുകൊണ്ട് ക്യാമ്പയിനെ മനോഹരമാക്കിയത്.

എറണാകുളം എംജി റോഡില്‍ ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചത് അടുത്തിടെയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഉദ്ഘാടന വേളയില്‍ എത്തിയിരുന്നു. ആഭരണ പ്രേമികളുടെ പ്രിയപ്പെട്ട ഡിസൈനര്‍ കളക്ഷന്‍സാണ് ടിടിയുടെ ഏറ്റവും പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

83 വര്‍ഷക്കാലമായി സ്വര്‍ണാഭരണ രംഗത്ത് മികവു പുലര്‍ത്തുന്ന ടി ടി ദേവസി ജ്വല്ലറിയുടെ മറ്റൊരു ഷോറൂം കുന്നംകുളത്താണ് സ്ഥിതി ചെയ്യുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments