ഇന്ദ്രൻസും ഡാൻസ് ശ്രീനിവാസും ദുർഗ കൃഷ്ണ യും കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ’ ചിത്രം മെയ് 20 നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു ദിവസം ഒരു വീട്ടിൽ നടക്കുന്ന സംഭവം ആണ് ചിത്രത്തിലെ പ്രമേയം. വയലൻസ് ആണ് ചിത്രത്തിൽ ഏറ്റവുമധികം ഉള്ളത്, ചിത്രത്തിലെ ഇന്ദ്രൻസിന്റെ ലുക്ക് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇന്ദ്രൻസിനെ പോലെതന്നെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ദുർഗ കൃഷ്ണയുടെത്. 20 ദിവസം മാത്രമാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയിരുന്നത്. ഷൂട്ടിംഗ് സമയത്ത് ഇരുവർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട് എന്ന് അഭിമുഖങ്ങളുടെ വ്യക്തമാക്കിയിരുന്നു, ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ ഒരു സന്തോഷവാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളുടെ പതിപ്പ് ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് പ്രേക്ഷകരെ അറിയിക്കുകയാണ്. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിര്‍വഹിക്കുകയെന്നും മാധ്യമങ്ങളെ അറിയിച്ചു .ചിത്രം കണ്ടതിനു ശേഷം നിരവധി അന്യഭാഷാ നിർമ്മാതാക്കൾ റീമേക്കുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചിരുന്നു, അതുകൊണ്ടുതന്നെ ചിത്രം ഹിന്ദി തെലുങ്ക്ഭാഷയിൽ ഗോകുലം മൂവീസ് തന്നെ നിർമാണം ചെയ്യുകയാണെന്ന് കൂട്ടിച്ചേർത്തു