Thursday, April 18, 2024
HomeMalayalamപ്രവേശനോത്സവത്തിൽ അധ്യാപകരുടെ സർപ്രൈസ്:കുരുന്നുകൾക്ക് ആശംസകൾ നൽകാൻ ഉണ്ണിമുകുന്ദനും!!

പ്രവേശനോത്സവത്തിൽ അധ്യാപകരുടെ സർപ്രൈസ്:കുരുന്നുകൾക്ക് ആശംസകൾ നൽകാൻ ഉണ്ണിമുകുന്ദനും!!

മലയാളത്തിലെ പ്രിയപ്പെട്ട നടൻ ഉണ്ണി മുകുന്ദൻ ഈ വർഷത്തെ അധ്യയനവർഷത്തിൽ കേരളത്തിലെ ഒരു സ്കൂളിൽ അതിഥിയായി എത്തിയ സന്തോഷമാണ് പങ്കുവയ്ക്കുന്നത് . കുട്ടികൾക്കൊപ്പം താരം പ്രവേശനോത്സവത്തിൽ അതിഥിയായി വരികയും സംസാരിക്കുകയും എല്ലാവരുടെയും സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു.

പാമ്പാടി അടുത്തുള്ള കോത്തല എൻഎസ്എസ് ഹൈസ്കൂളിൽ എത്തി. ഒപ്പം ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറും!
സ്കൂൾ അങ്കണത്തിൽ അക്ഷരവും “പുസ്തകസഞ്ചി യിൽ ഒരു ബുക്ക് “ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കുറിപ്പ്: ഞാൻ വിശിഷ്ടാതിഥിയായി പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ പാമ്പാടി അടുത്തുള്ള കോത്തല എൻഎസ്എസ് ഹൈസ്കൂളിൽ എത്തി. ഒപ്പം ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറും!
സ്കൂൾ അങ്കണത്തിൽ അക്ഷരവും “പുസ്തകസഞ്ചി യിൽ ഒരു ബുക്ക് “ എന്ന പദ്ധതിയും എല്ലാം സ്കൂളിലെ ഇന്നത്തെ വ്യത്യസ്തമായ പ്രോഗ്രാമുകൾ ആയിരുന്നു.
തികച്ചും ഗ്രാമീണമായ സ്കൂൾ അന്തരീക്ഷം ….
സുന്ദരികളും സുന്ദരന്മാരും ആയ കുരുന്നുകൾ ……
മുൻ കേരള മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. വളരെ പോസിറ്റീവും എളിമയുമുള്ള മനുഷ്യനാണ്. ബഹുമാന്യനായ അദ്ദേഹത്തിന്റെ എല്ലാ ഭാവി പ്രയത്നങ്ങൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി !! സ്നേഹം ഹൈസ്കൂളിന്…….

RELATED ARTICLES
- Advertisment -

Most Popular

Recent Comments