Friday, April 26, 2024
HomeMalayalamFilm Newsവെള്ളേപ്പം ഓഡിയോ ലോഞ്ചിൽ തിളങ്ങി ടോവിനോയും ഉണ്ണിമുകുന്ദനും ! വീഡിയോ

വെള്ളേപ്പം ഓഡിയോ ലോഞ്ചിൽ തിളങ്ങി ടോവിനോയും ഉണ്ണിമുകുന്ദനും ! വീഡിയോ

പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വെള്ളേപ്പം ഓഡിയോ ലോഞ്ചിൽ തിളങ്ങി മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾ. തൃശൂരിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മലയാളത്തിലെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസ് ,ഉണ്ണി മുകുന്ദൻ, മാളവിക , ഷൈൻ ടോം ചാക്കോ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റോമ, അക്ഷയ് രാധാകൃഷ്ണൻ ,നൂറിൻ ഷെരിഫ് എന്നിവരാണ് . മലയാള സിനിമയിൽ സജീവമായി നിന്ന നടി റോമയുടെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. ചിത്രത്തില്‍ നടൻ അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയായാണ് റോമ എത്തുന്നത്.  ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കൈലാഷ്, സാജിദ് യഹിയ, വൈശാഖ്  രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന, ക്ഷമ എന്നിവരാണ്.

തൃശ്ശൂരിന്റെ സാംസ്കാരികതയും മതസൗഹാർദ്ദവും ഒക്കെയാണ് ചിത്രത്തിലെ പ്രമേയം. ജീവൻ ലാലിന്റേതാണ് തിരക്കഥ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments