Friday, March 29, 2024
HomeMalayalamCurrent Affairsപോലീസിനോട് പൂർണമായും സഹകരിക്കും, സത്യം ഒരുനാൾ പുറത്തുവരും : കേരളത്തിലെത്തി വിജയ് ബാബു

പോലീസിനോട് പൂർണമായും സഹകരിക്കും, സത്യം ഒരുനാൾ പുറത്തുവരും : കേരളത്തിലെത്തി വിജയ് ബാബു

കൊച്ചിയിൽ യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇന്ന് രാവിലെ ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ്ബാബു ഹാജരായത്. പോലീസുമായും അധികൃതരുമായും താൻ പൂർണമായും സഹകരിക്കുമെന്നും വരുമെന്ന പറഞ്ഞ വാക്ക് പാലിച്ചുവെന്നും കോടതിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ,എല്ലാവിധ അന്വേഷണങ്ങൾക്കും താൻ സഹകരണം നൽകുകയാണെന്നും എന്താണെങ്കിലും ഒരിക്കൽ സത്യം പുറത്തുവരുമെന്നും വിജയ് ബാബു പറഞ്ഞു.

മാധ്യമങ്ങളോട് ഈ വിഷയത്തെപ്പറ്റി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉറപ്പ് നൽകി. വിദേശത്തുനിന്ന് കൊച്ചിയിൽ എത്തിയാലുടൻ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും എന്നായിരുന്നു ആദ്യം അന്വേഷണ വൃത്തങ്ങൾ അറിയിച്ചത് ,എന്നാൽ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും ഇമിഗ്രേഷന്‍ വിഭാഗത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു..

യുവനടിയുടെ പരാതിയെതുടർന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു ,പിന്നീട് ജോർജിയ ലേക്കും കടന്നു, താരത്തെ നാട്ടിലെത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല ,പറഞ്ഞു രണ്ടു തിയതികളും തെറ്റിച്ചുകൊണ്ടാണ് വിജയ്ബാബു ഇപ്പോൾ കേരളത്തിൽ എത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments