Friday, April 19, 2024
HomeMalayalamFilm Newsസിനിമയ്ക്കായി പൈസ കളഞ്ഞതിനെക്കുറിച്ച് അമ്മ പരാതി പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്: വിജയ് ബാബുവിന്റെ ...

സിനിമയ്ക്കായി പൈസ കളഞ്ഞതിനെക്കുറിച്ച് അമ്മ പരാതി പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്: വിജയ് ബാബുവിന്റെ സിനിമ ജീവിതം ഇങ്ങനെ

നടനും നിർമ്മാതാവും ആയ വിജയ് ബാബുവിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ എങ്ങും. യുവനടി കൊച്ചിയിൽ പീഡിപ്പിക്കപ്പെട്ട പരാതിയെതുടർന്ന് വിജയ് ബാബു വിദേശത്തേക്ക് കടന്നതായാണ് പുതിയ വിവരം. താരത്തിന്റ പാസ്പോർട്ട് കണ്ടെടുക്കാനും എത്രയും വേഗം കീഴടങ്ങാൻ ആണ് പോലീസ് നിർദ്ദേശം. സിനിമാ മേഖലയിൽ ഒരുപാട് ബന്ധങ്ങളുള്ള വളരെ പെട്ടെന്ന് തന്നെ ഉയരങ്ങളിലെത്തിയ ഒരാളാണ് വിജയ് ബാബു .

കൊല്ലത്താണ് സ്വദേശം ,താരം ഒരു സിനിമാ കുടുംബത്തിൽ നിന്ന് തന്നെ വന്ന ആളാണ് ,അച്ഛൻ സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി സൂര്യൻ എന്നഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്. സിനിമ മേഖല കണ്ടു വളർന്ന ആളാണ് വിജയ് ബാബു. സിനിമയിലേക്ക് വരാൻകുട്ടിക്കാലത്തുതന്നെ ആഗ്രഹിച്ചിരുന്നു, പഠനത്തിനുശേഷം ആയിരുന്നു സിനിമയിലേക്കുള്ള തിരിച്ചു വരവ്. സൂര്യൻ എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു, അതുകൊണ്ട് തന്നെ അച്ഛന് ഒരുപാട് ബാധ്യതകളും ഉണ്ടായി ,സിനിമ കൊണ്ട് ഉണ്ടായ നഷ്ടം കേട്ടാണ് ഞാൻ വളർന്നത് എന്ന് വിജയ് ബാബു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബംഗളുരുവിൽ ബിസിനസ് പഠിച്ച്‌ തിരികെയെത്തിയ ശേഷം സിനിമ നിർമാതാവായി  വീണ്ടും സിനിമാരംഗത്ത് തന്നെ വന്നു ,കൂടെ നടനുമായി .ഇപ്പോൾ ഫ്രൈഡേ ഫിലിംസ് എന്ന ഒരു നിർമാണ കമ്പനിയാണ് വിജയ്ബാബുവിന് ഉള്ളത്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെ നിർമ്മാണത്തിൽ പുറത്തിറങ്ങിയതാണ്.

വിജയ് ബാബുവിന് ഒരു മകനണുള്ളത്, ഭാര്യ സമിത ഹോസ്പിറ്റൽ മേഖലയിലാണ് ബിസിനസ് ചെയ്യുന്നത് .വിജയ് ബാബുവിനെ വിമർശിച്ചും അനുകൂലിച്ചും എത്തുന്ന നിരവധി ആളുകളാണ് ഇന്നുള്ളത് .കൊച്ചിയിലെ യുവനടി പരാതിപ്പെട്ടതിനെ പിന്നാലെ സമാന അഭിപ്രായവുമായി മറ്റൊരു യുവതിയും കൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.വിജയ് ബാബു തെറ്റുകാരൻ ആണോ അല്ലയോ എന്ന് നിയമം തീരുമാനിക്കുമെന്നും പക്ഷേ പരാതിക്കാരിയുടെ പേരുവിവരങ്ങൾ ലോകത്തോട് വെളിപ്പെടുത്തിയത് വളരെയധികം തെറ്റാണ് എന്ന് ഡബ്ല്യുസിസി ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments