Saturday, April 20, 2024
HomeMalayalamഇരയുടെ പേര് പരസ്യമായി വിളിച്ചുപറഞ്ഞു: വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി: അന്വേഷണം നടപ്പാക്കി...

ഇരയുടെ പേര് പരസ്യമായി വിളിച്ചുപറഞ്ഞു: വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി: അന്വേഷണം നടപ്പാക്കി പോലീസ്

കഴിഞ്ഞ ദിവസം രാത്രിയാണ് സോഷ്യൽമീഡിയ ലൈവിലൂടെ വന്ന് മലയാള സിനിമയിലെ നടിയും മോഡലുമായ യുവതി തനിക്കെതിരെ പീഡനകേസിൽ പരാതി നൽകുന്നു എന്ന വാർത്ത വിജയ് ബാബു വെളിപ്പെടുത്തിയത്. പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു ,ഇപ്പോഴിതാ പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ഒരു കേസ് കൂടി എടുക്കും എന്നാണ് പുതിയ റിപ്പോർട്ട്‌

ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല, എന്ന നിയമം നിലനില്‍ക്കെ ആണ് വിജയ് ബാബു പരസ്യമായി പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക എന്നതാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. പരാതിക്കാരിയായ യുവതി ഇന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിജയ് ബാബു തനിക്കെതിരെ നടത്തിയ അക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു ,മദ്യം നൽകി പലതവണ ബലാത്സംഗത്തിനിരയാക്കി , നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവില്‍ പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുക്കാൻ ഇരിക്കുന്നത്. നടി തേവര പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments