Friday, March 29, 2024
HomeMalayalamപ്രതിഷേധവും നിയമക്കുരുക്കും ശക്തമായി: വിജയ്ബാബു വീഡിയോ ഡിലീറ്റ് ചെയ്തു

പ്രതിഷേധവും നിയമക്കുരുക്കും ശക്തമായി: വിജയ്ബാബു വീഡിയോ ഡിലീറ്റ് ചെയ്തു

തനിക്കെതിരായ ലൈംഗിക പീഡന പരാതി ഉയർത്തിയ നടിയുടെ പേര് വെളിപ്പെടുത്തി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എത്തിയ നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച വിഡിയോ പേജിൽ നിന്നും ഒഴിവാക്കിയതായി
കാണുന്നു. കേസ് ഏതറ്റംവരെ പോകാനും തയ്യാറാണെന്നും  പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താൻ സമ്മതമാണെന്ന് അറിയിച്ചു. കൊണ്ടായിരുന്നു താരം ഫേസ്ബുക്കിലെത്തി തുടർന്ന് വിശദീകരണം നൽകിയത്.

മണിക്കൂറുകൾക്ക് ശേഷമാണ് വിഡിയോ നീക്കിയിരിക്കുന്നത്. എന്നാൽ വിഡിയോ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചവർ പല പേജുകളിലായി ഇത് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പലരും സോഷ്യൽ മീഡിയയിലൂടെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന മെസ്സേജുകളും നടത്തുന്നുണ്ട് ,തുടർന്ന് പരാതിക്കാരി സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സ് ഓഫാക്കി വയ്ക്കേണ്ട അവസ്ഥ വരെ എത്തി. അതിനുശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഒരു തുറന്ന എഴുത്തുമായി പരാതിക്കാരി വീണ്ടുമെത്തിയത്. അതിലൂടെ ആയിരുന്നു പീഡനത്തിനിരയാക്കിയ സാഹചര്യം എങ്ങനെയായിരുന്നു, ആക്രമണം നടത്തിയത് എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചത്.

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി യിലൂടെ നീങ്ങുമെന്നും പരാതിക്കാരി  അറിയിച്ചിരുന്നു. കേസ് അധികൃതർ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് അറിയിച്ചിരുന്നു അതിനിടെയാണ് വിജയ് ബാബു ഒളിവിൽപോയി എന്ന വാർത്തയും പുറത്തുവന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments