ഉലക നായകൻ കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ കൂടുതൽ ഉൾപ്പെടുത്തിയിരിക്കുന്നത് ,ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തി.
ട്രെയിലർ പുറത്തിറങ്ങിയതും ചിത്രത്തിലെ മൂന്ന് പേരുടെയും കഥാപാത്രങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, പക്ഷേ കമലഹാസനെ കൂടെ നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് ഫഹദിന്റെയും വിജയ് സേതുപതിയുടെയും എന്നതാണ് ട്രെയ്‌ലര്‍ കൊണ്ട് സൂചിപ്പിക്കുന്നത്..
ചിത്രത്തിൽ സൂര്യ എത്തുന്നത് അതിഥി വേഷത്തിലാണ് എന്നാണ് ചർച്ചകൾ പുറത്തുവരുന്നത് .രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്, സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദരാണ്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിൻറെ ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ചെയ്തിരിക്കുന്നത്.